
സമൂഹമാധ്യമങ്ങളിൽ പലരും ബോഡി ഷെയ്മിങ് ന് ഇരയാകാറുണ്ട്. സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്നവർ മോശമായ രീതിയിലുള്ള ബോഡി ഷമിങ് നേരിടേണ്ടിവരുന്നുണ്ട് എന്നത് വസ്തുതയാണ്. പലരും ഇത്തരത്തിലുള്ള ദുരന്ത അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.



ഈയടുത്ത് ലോക പ്രശസ്ത ഗായിക കാമിലി ക്യാബേല്ല ഇത്തരത്തിലുള്ള ഒരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ലോക പ്രശസ്ത ഗായിക എന്ന നിലയിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ ഗായിക ക്ക് ഈ രീതിയിലുള്ള അനുഭവം ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ.



താരം തന്റെ ഇൻസ്റ്റഗ്രാമിലാണ് ഒരു വലിയ കുറിപ്പ് എന്ന രൂപെനയാണ് വിഷമം പങ്കുവെച്ചത്. വല്ലാത്തൊരു ശ്വാസംമുട്ടൽ പോലെയാണ് ജീവിതം മുന്നോട്ടു പോകുന്നത് എന്ന് താരം എഴുത്തിൽ പറയുന്നുണ്ട്. തനിക്കെതിരായ ബോഡി ഷമിങ് നെ കുറച്ച് താരം കൃത്യമായി എഴുത്തിലൂടെ പറയുന്നുണ്ട്.



താരത്തിന്റെ ഇൻസ്റ്റാഗ്രാം കുരിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ. മിയാമി ബീച്ച് ൽ നടക്കുമ്പോഴാണ് ആരോ താരത്തിന്റെ ഫോട്ടോ ക്യാമറയിൽ പകർത്തി. ഇറക്കമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ആരോ താരത്തിന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.



പലരും താരത്തിനെതിരെ ബോഡി ശമിങ് കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. ഒരിക്കലും ഫോട്ടോക്ക് വേണ്ടി തയ്യാറാകാതെ ഉള്ള ഫോട്ടോയാണ് ആരോ എടുത്തു പ്രചരിപ്പിച്ചത്. പക്ഷേ ബോഡി ഷെയ്മിങ് അനുഭവിക്കുന്നത് താരമാണ്. വളരെ മോശപ്പെട്ട രീതിയിൽ ഉള്ള കമന്റ് വരെ കാണാൻ സാധിച്ചു. ബികിണി ധരിക്കാനുള്ള ആത്മവിശ്വാസം വരെ നഷ്ടപ്പെട്ടു എന്ന് താരം പറയുന്നുണ്ട്.



ബീച്ചിൽ താൻ സാധാരണയായി ബിക്കിനി ധരിക്കാറുണ്ട്. അതിന്റെ ഇറക്കം എത്രയാണെന്ന് അപ്പോൾ ശ്രദ്ധിക്കാറില്ല. കാരണം സ്വസ്ഥമായി പ്രകൃതിയെ ആസ്വദിച്ച് നടക്കുക എന്നതാണ് ബീച്ചിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ ആ സമയത്ത് പലരും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് താരം സങ്കടത്തോടെ പറയുന്നുണ്ട്.





