വിനീത് ശ്രീനിവാസന്റെ സംവിധാന മികവിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുടെ അഭിനയം വിസ്മയം കൊണ്ട് l തീയേറ്ററുകളിൽ കരഘോഷത്തോടെ റിലീസായ സിനിമയാണ് ഹൃദയം. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയും പ്രേക്ഷകരുടെ പ്രതീക്ഷ ഒന്നും നിറം മങ്ങാതെ വളരെ ആരവത്തോടെ തിയേറ്ററുകളിൽ ഒരുപാട് ദിവസം പ്രദർശനം തുടരുകയും ചെയ്തു ഹൃദയം എന്നത് എടുത്തു പറയേണ്ടതാണ്.
അഭിനയിച്ച ഓരോരുത്തരും വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു എന്നുള്ളതു കൊണ്ട് തന്നെ വലിയ പ്രേക്ഷക അഭിപ്രായങ്ങൾ ആണ് സിനിമയ്ക്ക് ലഭിച്ചത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർക്കും വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും സിനിമയിലൂടെ നേടാൻ കഴിഞ്ഞു എന്നത് സിനിമയുടെ വിജയം തന്നെയാണ്.
മികച്ച പലരും സിനിമയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തു. ഒരുപാട് പേർ സിനിമയിലെ പല ഗാനങ്ങളും ചെറിയ ഷോട്ടുകളും എല്ലാം ഷെയർ ചെയ്യുകയും മറ്റും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെക്കുറിച്ച് വരുന്നത് ഒരു നെഗറ്റീവ് വാർത്തയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമയുടെ ഒരു രംഗത്തിനെതിരെ എഴുതപ്പെട്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ കുറിപ്പ് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
രാകേഷ് തിയ്യൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കുറിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. “Malayalam movie Hridayam shows beef being enjoyed in slow motion by Hindu hero-heroine characters while Nagumomu (a revered Thyagaraja Kriti in praise of Sri Rama) is sung in the background. Intention is to convey pious Hindu girls should accept beef offered by ugly secular/M/C.” എന്നാണ് കുറിപ്പ്.
‘മലയാളം സിനിമയായ ഹൃദയത്തിൽ സ്ലോ മോഷനിൽ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീർത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേൾപ്പിച്ച് ബിഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലർ M/C(മുസ്ലിം/ ക്രിസ്ത്യൻ) നൽകുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെൺകുട്ടികൾ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം എന്ന പോസ്റ്റിനെ പരിഭാഷപ്പെടുത്താം. ഉദ്ധരിക്കപ്പെട്ട വീഡിയോ പങ്കു വച്ചു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയിട്ടുള്ളത്.
Leave a Reply