മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനയത്രി ആണ് ജോമോൾ. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ താരം സിനിമ അഭിനയം മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ കഥാപാത്രത്തിലും പ്രകടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ആവോളം ഉണ്ടായത്.
1989 പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം വടക്കൻവീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ബാല്യകാല വേഷം കൈകാര്യം ചെയ്ത ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം അനഘ, എന്റെ പ്രിയപ്പെട്ട മുത്തച്ഛൻ എന്നീ സിനിമകളിലും താരം ബാല്യകാല വേഷങ്ങൾ കൈകാര്യം ചെയ്യുകയും നിറഞ്ഞ കൈയ്യടി ചെറുപ്പം മുതൽ തന്നെ വാങ്ങുകയും ചെയ്തിട്ടുണ്ട്.
ആദ്യമായി നായികയായത് സ്നേഹം എന്ന സിനിമയിലാണ്. 1998ലാണ് സ്നേഹം എന്ന സിനിമ പുറത്തിറങ്ങിയത്. സ്നേഹത്തിലെ മണിക്കുട്ടി എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. എത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തിന് ജീവൻ നൽകിയത് എന്ന് വേണം പറയാൻ. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകംതന്നെ തെളിയിക്കുകയും ചെയ്തു.
നിറം , ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ താരം ചെയ്തത് പ്രധാനകഥാപാത്രങ്ങൾ ആയിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. നിരവധി അവാർഡുകളും താരത്തിന്റെ അഭിനയ മികവിനെ തേടിയെത്തിയിട്ടുണ്ട്. 1997-ൽ, എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡു താരം നേടി.
2002-ൽ ചന്ദ്രശേഖർ പിള്ളയെ വിവാഹം കഴിക്കുകയും ജോമോൾ ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖർ പിള്ള എന്നാക്കി മാറ്റുകയും ചെയ്യുകയുണ്ടായി. ദമ്പതികൾക്ക് 2 പെൺമക്കളുണ്ട്. വിവാഹത്തിനു ശേഷമാണ് താരം വെള്ളിത്തിരയിൽ ഒന്നു വിട്ടു നിൽക്കുന്നത്. സീരിയൽ ജനങ്ങളിൽ താരം സജീവമായിരുന്നു. സിനിമാ മേഖലയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണെങ്കിലും സഹ താരങ്ങളോടുള്ള സൗഹൃദം താരം സജീവമായി പിന്തുടരുന്നു.
ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് വൈറലാകുന്നത്. താരം തന്റെ സിനിമകളെക്കുറിച്ചും തന്നെ അഭിനയത്തെ ക്കുറിച്ചും ഒക്കെ അഭിമുഖത്തിൽ പറഞ്ഞത് കൊണ്ട് തന്നെയാണ് വൈറലായത്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പഠനത്തിൽ മുന്നിൽ അല്ലെങ്കിലും കലാപരമായി എല്ലാകാര്യത്തിലും ഞാൻ മുന്നിൽ ഉണ്ടായിരുന്നു എന്നും ആ സമയത്ത് ഷൂട്ടിങ്ങിനു മറ്റും പോകുന്നത് കാരണം പെൻഡിങ് ആയ ക്ലാസ്സുകൾക്കും മറ്റും എല്ലാം സുഹൃത്തുക്കളും അധ്യാപികമാരും സഹായിച്ചത് എല്ലാം താരം ഓർത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്.
പക്ഷേ അന്ന് അഭിനയിച്ച ഒരു സിനിമയും ഇപ്പോൾ ഞാൻ കാണാറില്ല എന്നും എന്റെ മക്കളെ കാണിക്കാറില്ല എന്നാണ് താരം പറയുന്നത്. അതിനു താരം വളരെ ഈ പുഞ്ചിരി കൊണ്ട് ഒരു കാരണവും പറയുന്നുണ്ട്. ആവശ്യമില്ലാതെ ഒരുപാട് എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട് എന്നും നല്ല ഓവർ ആക്ടിങ്ങായിരുന്നു എന്നും ആണ് താരം പറയുന്നത്. അന്നത്തെ എന്റെ വസ്ത്ര ധാരണവും മേക്കപ്പും എല്ലാം കാണുമ്പോൾ എനിക്ക് എന്തോപോലെ തോന്നുന്നു എന്നും താരം പറഞ്ഞു.
Leave a Reply