സോഷ്യൽ മീഡിയയിൽ ഇപ്പോൾ നമുക്ക് സാധാരണയായി ഡ്രസ്സ് ചലഞ്ചു കൾ കാണാറുണ്ട്. ഒരു പോലോത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് പല സെലിബ്രിട്ടികൾ പ്രത്യക്ഷപ്പെടാറുണ്ട്. വസ്ത്രങ്ങൾ ഒരുപോലെ ആണെങ്കിലും ഓരോരുത്തരുടെയും ലുക്ക് വ്യത്യസ്തമായിരിക്കും. ഒരുപോലെ വസ്ത്രങ്ങൾ ധരിച്ച് സോഷ്യൽ മീഡിയyയിൽ പ്രത്യക്ഷപ്പെട്ട പല താരങ്ങളുടെ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ ഒരു പോലോത്ത വസ്ത്രം ധരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ താരങ്ങളായ ജാൻവി കപൂറും നിക്കി തമ്പോളിയും. ഗോൾഡൻ ഷേഡ് ഡ്രസ്സ് ധരിച്ചാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഈ ഡ്രസ്സിൽ കാണാൻ ആരാണ് കൂടുതൽ പോളി എന്നാണ് ആരാധകരുടെ ചോദ്യം.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിലെ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ജാൻവി കപൂർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിൽ പർത്തവി സിംഗ് റാത്തൊർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഗുഞ്ചൻ സെക്സന കാർഗിൽ എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കി.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിക്കി ടാമ്പോലി. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമയിൽ ആണ് അഭിനയിച്ച് കഴിവ് തെളിയിച്ചത്. മോഡലിംഗ് എന്ന നിലയിൽ കരിയർ ആരംഭിച്ച താരം താമസിയാതെ സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
Chikati Gadilo Chithakotudu എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കാഞ്ചന 3 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയിലെ പതിനാലാമത്തെ തന്നിൽ പങ്കെടുത്തുകൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്.