ഓരോ ദിവസം കഴിയും തോറും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിത ശൈലികളിലും ഭക്ഷണ രീതികളിലും എല്ലാം വേനൽക്കാലം മാറ്റങ്ങൾ കൊണ്ടുവന്നതു പോലെ തന്നെ വസ്ത്രധാരണ രീതികളിലും ഒരുപാട് മാറ്റങ്ങളാണ് ഓരോ കാലാവസ്ഥകളും കൊണ്ടു വരുന്നത്. മഴക്കാലം ആയാലും മഞ്ഞുകാലം ആയാലും പ്രത്യേക വസ്ത്രങ്ങൾ കരുതി വെക്കുന്നതും ഒരു പതിവായിരിക്കുന്നു.

അതുപോലെ തന്നെ വേനൽ കാലം വന്നപ്പോൾ കൂടുതൽ സ്കർട്ട്കൾക്ക് ഡിമാൻഡ് കൂടിയിരിക്കുകയാണ് ഇപ്പോൾ. വേനൽക്കാലം വരുമ്പോൾ അയവുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പണ്ടു മുതലേ ശീലം ഉള്ളതാണ് എങ്കിലും വിദേശ സ്റ്റൈലുകൾ ആയ സ്കർട്ട് കളിലേക്കും മറ്റും ഈ അടുത്താണ് ഇന്ത്യ സ്ത്രീ സമൂഹം മാറുന്നത്. ഇപ്പോൾ ഷർട്ടുകൾ ഒക്ക എല്ലാം ഒരു ഇന്ത്യൻ ടച്ച് തന്നെ വന്നിരിക്കുന്നു.

ഒരുപാട് മോഡൽ സ്കട്ടുകൾ ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. മെലിഞ്ഞ സ്ത്രീകൾ കൂടുതലായും സെലക്ട് ചെയ്യുന്നത് സമ്മർ ബെൽ, ട്യൂലിപ്സ്, ഫ്ലയെറെഡ് സ്കർട്ട് തുടങ്ങിയവയാണ്. എന്നാൽ തടിച്ച ശരീര പ്രകൃതിയുള്ളവർക്ക് കൂടുതലായും മാക്സി സ്കർട്ട്, ലെയേറെഡ് എന്നിവ സെലക്ട് ചെയ്യുന്നു. എല്ലാത്തിനും കാലത്തിനനുസരിച്ചുള്ള വ്യത്യാസങ്ങളും ഫാഷനുകളും വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.



ഓപ്പൺ വർക്ക് സ്‌കെർട്ടുകളും മിഡി സ്‌കെർട്ടുകളും എക്കാലത്തെയും ശ്രദ്ധയാകർഷിക്കുന്ന വസ്ത്രങ്ങളാണ്. വേനൽക്കാല വസ്ത്രങ്ങളിൽ ഏറ്റവും കൂടുതലായി ജനങ്ങൾ ഉപയോഗിച്ചു കാണുന്നത് ഫ്ലോറൽ ഡിസൈനിൽ ഉള്ളതാണ്. പ്ലീറ്റഡ് സ്‌കർട്ട് മോഡൽ, പാരബ്ലർ ചിഫൺ സ്‌കർട്ട് എന്നിവയും ഇപ്പോൾ ട്രെന്റിങ് ആണ്. അംബർലാ കട്ടും എ ലൈനും സ്ട്രൈറ്റ് സ്കേർട്ടുകളും എല്ലാം വിപണിയിൽ സജീവമാണ്.



സ്‌ക്കർട്ടിന്റെ കൂടെ എല്ലാം യോജിക്കുന്ന ടോപ്പുകളും ഇന്ന് വിപണിയിലുണ്ട് എന്നതും ഷോപ്പുകളിലും സമ്മർ സ്റ്റൈലുകൾ വേണ്ടുവോളം ഉണ്ട് എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടത് തന്നെയാണ്. ഓരോരുത്തരും തന്റെ വാർഷിക ചെലവിൽ ഒരു വലിയ ഭാഗം തന്നെ വസ്ത്ര ധാരണത്തിനും ജീവിത ശൈലികൾക്കും വേണ്ടി മാറ്റി വെക്കാൻ തുടങ്ങിയതിന്റെ വലിയ തെളിവുകളാണ് ഇങ്ങനെയുള്ള കാര്യങ്ങൾ എന്നും അടിവരയിട്ട് പറയേണ്ടതാണ്.

