
മലയാള സിനിമയിലെ മുൻനിര നായികനടിമാരിൽ പ്രധാനിയാണ് റിമാ കല്ലിങ്കൽ. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ മനസ്സുകളിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ തന്നെ ഉണ്ട്.



സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലെല്ലാം താരം സജീവമാണ്. ഏതുതരത്തിലുള്ള വേഷങ്ങളും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിറ്റിൽ താരത്തിന്റെ പേര് നിലനിൽക്കുന്നത്. ഓരോ സിനിമയിലെ കഥാപാത്രവും വളരെ ആത്മാർത്ഥതയോടെ ആണ് താരം ചെയ്ത് വെച്ചത്. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞത്.



അഭിനയമികവിനെ കൂടെ താരത്തിന്റെ സവിശേഷതയായി എടുത്തു പറയേണ്ടത് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ തായ അഭിപ്രായം തുറന്നു പറയാനുള്ള മനോഭാവവും ധൈര്യവും ആണ്. ആരുടെ മുന്നിൽ മുഖം നോക്കാതെ സ്വന്തം അഭിപ്രായം വ്യക്തമായി ഉറക്കെ പറയാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. ഇത് ഒരുപാട് വിമർശകരെ താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായുള്ള പ്രശ്നങ്ങൾക്ക് എപ്പോഴും താര മുൻപന്തിയിൽ തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.



കഴിഞ്ഞ ദിവസം രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ താരം പങ്കെടുക്കാൻ വേണ്ടി വന്നിരുന്നു. വളരെ സംക്ഷിപ്തമായി സ്വന്തം അഭിപ്രായം മനോഹരമായി താരം വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ കൂടെ തന്നെ പ്രചരിച്ചത് താരം ചടങ്ങിൽ എത്തിയ വസ്ത്രത്തെ കുറിച്ചുള്ള അധിക്ഷേപങ്ങൾ ആയിരുന്നു. ചടങ്ങിൽ താരം മിനി സ്‌കർട്ട് ധരിച്ചാണ് എത്തിയത് എന്നതായിരുന്നു സദാചാര വാദികളുടെ കുരു പൊട്ടിച്ചത്.



കാലും തുടയും പബ്ലിക്കിൽ കാണിക്കുന്നു എന്ന് തുടങ്ങിയുള്ള കമന്റുകൾ വരെ വന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇപ്പോൾ അവതരണ മേഖലയിൽ പ്രശസ്തയായ രഞ്ജിനി ഹരിദാസ് പങ്കുവെച്ച് പോസ്റ്റും അതിന്റെ ക്യാപ്ഷനും ആണ് വൈറലാകുന്നത്. ഉള്ളറിഞ്ഞ് ചിരിക്കുന്ന രഞ്ജിനി ഹരിദാസിന്റെയും റിമാ കല്ലിങ്കലിന്റെയും ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.



Us when we see people trying to tell us what to wear ,what to do ,how to live etc etc etc!!! എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നവരെ കാണുമ്പോൾ നമ്മൾ എന്നാണ് രഞ്ജിനി പോസ്റ്റിൽ കുറിച്ചത്.
നിരവധി പേരാണ് താരത്തിന് പിന്തുണ നൽകിയിരിക്കുന്നത്.



