നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്.
ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഇതിനെല്ലാം അപ്പുറം എടുത്തുപറയേണ്ടത് ക്വീൻ എന്ന സിനിമയിലെ താരത്തിനെ പ്രകടനമാണ്.
ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്.
അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുത്തവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ ക്യൂട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിരിക്കുന്നു.