മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം ആണ് ഭീഷ്മപർവ്വം. മമ്മൂട്ടിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമ നൂറു കോടി ക്ലബ് കടന്ന് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ പ്രായത്തിൽ മമ്മൂട്ടി എന്ന നടന്റെ ഒരുപാട് മികച്ച അഭിനയ മുഹൂർത്തം ഭീഷ്മപർവ്വം എന്ന സിനിമയിൽ ആരാധകർക്ക് കാണാൻ സാധിച്ചു.
അമൽ നീരദ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച സിനിമയിൽ മലയാളത്തിലെ താരരാജാവ് മമ്മൂട്ടിക്ക് പുറമേ ഒരുപാട് മികച്ച കലാകാരന്മാർ അണിനിരന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, സുദേവ് നായർ, ലെന, അനഘ & ശ്രിന്ദ തുടങ്ങിയവർ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഭീഷമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ആലിസ്. മൈക്കിൾ അപ്പന്റെ ആലീസ് എന്ന് തന്നെയാണ് കഥാപാത്രം അറിയപ്പെട്ടിരുന്നത്. അനസൂയ ഭാരധ്വജ് ആണ് ആലിസ് എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരത്തിന്റെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാണാൻ സാധിച്ചത്.
വളരെ ഡീസന്റെ കഥാപാത്രത്തെയാണ് അനസൂയ ആലിസ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്. തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. വീഡിയോകൾ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്.
ഇത് നമ്മുടെ മൈക്കിളപ്പന്റെ ആലീസ് തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഒരു സ്റ്റേജ് പരിപാടിയിൽ കുട്ടി ഉടുപ്പിൽ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.
ഇതിനുമുമ്പും ഒരുപാട് ബോൾഡ് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് അനസൂയ ഭരദ്വാജ്. രവി തേജ നായകനായി പുറത്തിറങ്ങിയ ഖില്ലാടി എന്ന സിനിമയിലെ ചാന്ദിനി എന്ന കഥാപാത്രം തികച്ചും ബോൾഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അതേപോലെ അല്ലു അർജുൻ നായകനായ പുഷ്പാ എന്ന സിനിമയിലെ താരത്തിന്റെ വില്ലൻ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Leave a Reply