ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ഈ റിയാലിറ്റി ഷോ വിജയകരമായി മുന്നോട്ടു പോവുകയാണ്. ഇതേപോലെ നമ്മുടെ മലയാളത്തിലും മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകയായെത്തുന്നു ബിഗ് ബോസ് നാലാം സീസണിലാണ് എത്തിനിൽക്കുന്നത്.
കലാകായിക സാമൂഹിക മേഖലകളിലെ പ്രമുഖർ ആണ് ഈ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തുന്നത്. നൂറു ദിവസം ഒരു വീടിനകത്ത് ഒരുമിച്ചു കഴിഞ്ഞ് അവസാനം വിജയിയെ പ്രഖ്യാപിക്കുകയാണ് ബിഗ് ബോസ് ഹൗസ്. ഒന്നാമത്തെ സീസൺ വളരെ വിജയകരമായി പൂർത്തിയാക്കിയപ്പോൾ രണ്ടുമൂന്നു കൊറോണ കാരണം പകുതിയിൽ വച്ച് നിർത്തി.
ഒരുപാട് വ്യത്യസ്തമായ ടാസ്ക് കളാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾക്ക് ലഭിക്കുന്നത്. ടാസ്കുകൾ തരണം ചെയ്തു വിജയിച്ചു മുന്നോട്ടു പോവുക തന്നെയാണ് മത്സരാർത്ഥികൾ ചെയ്യുന്നതും. അങ്ങനെയാണ് അവസാനം ഒരു മത്സരാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്.
ഇപ്പോൾ നാലാമത്തെ ബിഗ് ബോസ് മലയാളം സീസണിലെ പുതിയൊരു ടാസ്ക് കഴിഞ്ഞദിവസം നടക്കുകയുണ്ടായി. മത്സരാർത്ഥികളോട് അവരുടെ ആദ്യ പ്രണയത്തെ കുറിച്ച് വിശദീകരിക്കുക എന്നതായിരുന്നു ടാസ്ക്. ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും വളരെ രസകരമായി അവരുടെ ആദ്യപ്രണയം വിവരിക്കുകയുണ്ടായി.
ഇതിൽ മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച ലക്ഷ്മിപ്രിയ അവരുടെ ആദ്യകാല പ്രണയം വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. അന്യ മതസ്ഥരുമായി കല്യാണം കഴിച്ച വ്യക്തിയാണ് കൃഷ്ണപ്രിയ. ഇത് ഒരുപാട് വേദികളിൽ താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് താരം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ബിഗ് ബോസ് ഹൗസിൽ താരം അത് വെളിപ്പെടുത്തുകയുണ്ടായി. തന്റെ ആദ്യപ്രണയം അമ്പലത്തിലെ ഒരു പൂജാരിയും ആയാണ് എന്ന് താരം പറയുന്നുണ്ട്. എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്താണ് അമ്പലത്തിലെ പൂജാരിയുമായി താരത്തിന് പ്രണയം ആയതും പിന്നീട് വേണ്ടെന്നുവച്ചതും.
താരത്തിന്റെ വാക്കുകൾ ചുരുക്ക രൂപത്തിൽ ഇങ്ങനെയാണ്. ” മതസൗഹാർദ്ദത്തിന്റെ നാട് ആയതുകൊണ്ട് ആർക്കും എപ്പോഴും പോകാൻ അനുമതി ഉണ്ടായിരുന്നു. ഞാൻ ഇടക്കിടക്ക് അമ്പലത്തിൽ പോകുമായിരുന്നു. അങ്ങനെ പോയിപ്പോയി അമ്പലത്തിലെ പൂജാരി യുമായി പ്രണയത്തിലായി. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി. “
ഒരു ദിവസം ഞാൻ ഇങ്ങനെ നടക്കുമ്പോൾ അദ്ദേഹം സൈക്കിളും തള്ളി വരുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ചേട്ടൻ ഉണ്ടായിരുന്നു. ഞാൻ പുറകിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. എന്നെ കണ്ടതും അദ്ദേഹം വേഗത്തിൽ സൈക്കിൾ തള്ളി നിക്കുകയായിരുന്നു. അന്ന് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അതോടുകൂടി അദ്ദേഹത്തോടുള്ള പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. എന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഒരു മുസ്ലിം പെൺകുട്ടി ബ്രാഹ്മണനനെ പിറകിൽനിന്ന് വിളിക്കുന്നത് കണ്ടപ്പോൾ ചേട്ടൻ എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണ് അദ്ദേഹം ഓടിയത് എന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു.
Leave a Reply