മിമിക്രി മേഖലയിൽനിന്ന് സിനിമാ ലോകതെക്ക് കടന്നുവന്ന ഒരുപാട് കലാകാരന്മാർ നമുക്കിടയിലുണ്ട്. ജയറാം ദിലീപ് മണി നാദിർഷ കോട്ടയം നസീർ തുടങ്ങിയവർ മിമിക്രി കലാകാരന്മാർ എന്ന നിലയിലാണ് ആദ്യം അറിയപ്പെട്ടത്. പിന്നീടാണ് ഇവർ സിനിമാലോകത്ത് സജീവമായി നിലകൊണ്ടത്.
ഇത്തരത്തിൽ മിമിക്രി മേഖലയിൽനിന്ന് കടന്നു വന്നു പിന്നീട് ബിഗ് സ്ക്രീനിൽ മിനിസ്ക്രീനിലും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ കലാകാരനാണ് ശശാങ്കൻ. മിനി സ്ക്രീനിൽ ആണ് ശശാങ്കൻ കൂടുതലും അറിയപ്പെട്ടത്. ഒരുപാട് സൂപ്പർ ഹിറ്റ് സ്കിറ്റുകൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുകയും ചെയ്തു.
മലയാളം ടെലിവിഷൻ രംഗത്ത് സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയ സ്റ്റാർ മാജിക് ലൂടെയാണ് ശശാങ്കൻ കൂടുതലും അറിയപ്പെട്ടത്. ശശാങ്കൻ ന്റെ സ്റ്റാർ മാജിക് ലെ കൗണ്ടർ ഒക്കെ കാണാൻ വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്. സ്റ്റാർ മാജിക്ൽ നിറസാന്നിധ്യമായി ശശങ്കൻ നിറഞ്ഞു നിൽക്കാറുണ്ട്.
പക്ഷേ ഇതിനെക്കാളും മുമ്പ് കോമഡി സ്റ്റാർസ് ലൂടെയാണ് ശശാങ്കൻ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. കോമഡി സ്റ്റാർസിലെ ആദ്യരാത്രി എന്ന സ്കിറ്റ് അവതരിപ്പിച്ചുകൊണ്ടാണ് മിനിസ്ക്രീനിലെ ആരാധകർക്കിടയിൽ ശശാങ്കൻ പ്രിയങ്കരനായി മാറിയത്. കോമഡി സ്റ്റാർസ് അവതരിപ്പിച്ച ഏറ്റവും വലിയ വിജയ സ്കിറ്റുകളിൽ ഒന്നാണ് ആദ്യരാത്രി.
എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ ഈ സ്കിട് നെ കുറിച്ച് ശശങ്കൻ തുറന്നു പറയുകയുണ്ടായി. ആദ്യരാത്രിയുടെ വിഷയത്തെക്കുറിച്ചും ശശാങ്കൻ മനസ്സു തുറന്നു. പറയാം നേടാം എന്ന പരിപാടിയിൽ എംജി ശ്രീകുമാർ ഒരുപാട് രസകരമായ ചോദ്യങ്ങൾ ശശാങ്കനോട് ചോദിക്കുന്നുണ്ട്. അതിനൊക്കെ അദ്ദേഹം രസകരമായ രീതിയിൽ മറുപടി നൽകുന്നുണ്ട്.
ഇതിനിടയിലാണ് തന്റെ യഥാർത്ഥ ജീവിതത്തിലെ ആദ്യ രാത്രിയെ കുറിച്ച് ശശാങ്കൻ മനസ്സ് തുറന്നത്. ഭാര്യ ആനിയുമായി ഒളിച്ചോടി പോയതിനുശേഷം ആദ്യരാത്രിയിൽ ആദ്യരാത്രി എന്ന സ്കിട് ഭാര്യക്ക് മുമ്പിൽ അഭിനയിച്ച് കാണിച്ചതും വളരെ രസകരമായി ശശാങ്കൻ എംജി ശ്രീകുമാറിനോട് പറയുകയും ചെയ്തു.
Leave a Reply