കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് റിമാകല്ലിങ്കൽ കുട്ടി ഉടുപ്പ് ധരിച്ച് ആർ എഫ് ഐഫ് കെ യുടെ പരിപാടിയിൽ പങ്കെടുത്തു എന്നുള്ളത്. സോഷ്യൽ മീഡിയയിൽ താരം പറഞ്ഞ കാര്യത്തെക്കാൾ കൂടുതൽ താരത്തിന്റെ വസ്ത്രധാരണ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള സ്വരമാണ് രിമ കല്ലിങ്കൽ ആർ എഫ് യുടെ വേദിയിൽ ഉയർത്തിയത്. പല പ്രധാനപ്പെട്ട കാര്യങ്ങൾ താരം തുറന്നു പറയുകയും ചെയ്തു. പക്ഷേ അതേവേദിയിൽ താരം പ്രത്യക്ഷപ്പെട്ട വസ്ത്രം കുട്ടിയുടുപ്പ് ധരിച്ചായിരുന്നു. സ്കർട്ട് ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിനെതിരെ ഒരുപാട് പേർ വിമർശിക്കുകയും ചെയ്തു.
പക്ഷേ താരത്തെ അനുകൂലിച്ച് ഒരുപാട് പേര് രംഗത്തുവന്നു. പല പ്രമുഖ നടിമാരും സെലിബ്രിറ്റികളും താരത്തിന് അനുകൂലമായി രംഗത്തുവന്നു. അതിൽ പെട്ട ഒരാളാണ് പ്രശസ്ത പ്ലേബാക്ക് സിംഗർ അഭയ ഹിരണ്മയി. പ്രശസ്ത മ്യൂസിക് ഡയറക്ടർ ഗോപിസുന്ദർ ന്റെ ഭാര്യയാണ് അഭയ ഹിരണ്മയി. മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്.
താരം പ്രത്യക്ഷമായി റിമ കല്ലിങ്കലിന് അനുകൂലിച്ച് രംഗത്തു വന്നത്. കുട്ടിയുടുപ്പ് ധരിച്ചാണ് താരം പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അതിനുപുറമേ താരത്തിന്റെ ഫോട്ടോ ക്യാപ്ഷൻ ആണ് ഇത് റിമാകല്ലിങ്കൽ ന്ന് പിന്തുണയെന്ന് ആരാധകർക്ക് മനസ്സിലായത്. താരത്തിന് ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.
“Oh my god ! I am so sorry wink. തൂക്കികൊല്ലാതിരിക്കാൻ പറ്റുവോ ella allae !!!ആഹ്ഹഹ്ഹ .” എന്ന ക്യാപ്ഷൻ എഴുതിയാണ് താരം സ്കർട്ട് ധരിച്ച ഫോട്ടോ പങ്കുവെച്ചത്. താരത്തെ ഒരുപാട് പേരെ അനുകൂലിച്ച് രംഗത്തു വരികയും ചെയ്തു. അതേ അവസരത്തിൽ അഭയയുടെ ഫോട്ടോകൾ പലരും മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2014 ൽ ആണ് താരം കരീയർ ആരംഭിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന മലയാള സിനിമയിൽ ഗോപിസുന്ദർ കമ്പോസ് ചെയ്ത ഗാനം പാടി ആണ് താരം കരിയർ ആരംഭിച്ചത്. ഇതുവരെ ഗോപിസുന്ദറിന്റെ പാട്ടുകൾ മാത്രമേ താരം പാടുള്ളൂ എന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്.
Leave a Reply