
സൗത്ത് ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന താരമാണ് എയ്ഞ്ചൽ തോമസ്. അഭിനേതാവ് എന്നതിനപ്പുറം മോഡൽ, ഫാഷൻ ഡിസൈനർ, ഏവിയേഷൻ ലക്ചറർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. തങ്ങളുടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും വർദ്ധിപ്പിക്കാനും താരത്തിന് സാധിക്കുന്നു. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ ഇടങ്ങളിലും പ്രകടിപ്പിക്കുന്നത് എന്ന് ചുരുക്കം.



മോഡലിംഗ് രംഗത്താണ് താരം കരിയർ ആരംഭിക്കുന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2017 ലെ സൗന്ദര്യമത്സരമായ ലുലു മേക്കർ ഫാഷൻ ഷോയിൽ സെക്കൻഡ് റണ്ണറപ്പായി താരത്തെ തെരഞ്ഞെടുത്തിരുന്നു. അതിനുശേഷം മിസ് സൂപ്പർ ഗ്ലോബ് ഇന്ത്യ എന്ന് സൗന്ദര്യ മത്സരത്തിൽ താര വിജയിക്കുകയും ചെയ്തു. പ്രേക്ഷകരെ വശീകരിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.



ബ്ലാക്ക്ഗ്രഫി, സ്പാർക്കിൾസ് ബ്രൈഡൽ ബോട്ടിക്, ക്ലൗഡ് ഇവന്റ് മാനേജ്മെന്റ്, തുടങ്ങിയ പരസ്യങ്ങൾക്കും താര മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് അറിയപ്പെടുന്ന ഫാഷൻ ഷോകളിൽ റാംപിൽ പങ്കെടുത്തും താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. താരം പങ്കെടുക്കുന്ന ഓരോ മേഖലകളിലും താരത്തിന് വിജയം കൊയ്യാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത.



2020-ലെ പുറത്തുവന്ന മികച്ച ഒരു വെബ് സീരിയസ് ആയ പ്രെഗ്ലി തിങ്ങ്സ് എന്ന വെബ് സീരീസ് ലും താരത്തിന് അഭിനയം മികച്ചതായിരുന്നു. 2019 തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ലൗ ഫോറെവർ, 2020 മലയാളത്തിൽ പുറത്തിറങ്ങിയ ഡാർക്ക് എയ്ഞ്ചൽ സെമി മ്യൂസിക് ആൽബങ്ങളിലും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇതിനെക്കാൾ കൂടുതൽ താരത്തെ ജനകീയമാക്കിയത് ബിഗ് ബോസ് ഹൗസിലെ പ്രകടനമാണ്.



ബിഗ് ബോസ് മലയാളം സീസൺ ത്രീ ലെ മത്സരാർത്ഥി ആയിരുന്നു താരം. വൈൽഡ് കാർഡ് എൻട്രി യിലൂടെയാണ് ബിഗ് ബോസിലേക്ക് താരം എത്തുന്നത്. ഇതിനെല്ലാം അപ്പുറം താരത്തിന്റെ സവിശേഷതയായി എടുത്തു പറയാൻ കഴിയുന്നത് താരം ഒരു ബഹുഭാഷാ പണ്ഡിത ആണെന്നാണ്. കൊറിയ ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് തുടങ്ങി ഒരുപാട് ഭാഷകൾ താരത്തിന് നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നു.



മോഡലിംഗിൽ സജീവ സാന്നിധ്യമാണ് താരം. താരം ഈയടുത്തായി ഒരുപാടു മികച്ച ഫോട്ടോഷൂട്ട് കളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് വളരെ സ്റ്റൈൽ ആയുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. താരം ഓരോ മേഖലകളിലും നേടിയ അത്ഭുതാവഹമായ ആരാധക പിന്തുണ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും വൈറൽ ആക്കാറുണ്ട്.





