
കഴിഞ്ഞ ദിവസം ഒരു പൊതു വേദിയിൽ സംബന്ധിക്കാനെത്തിയ റിമാകല്ലിങ്കൽ ധരിച്ച മിനി സ്കർട്ട് വലിയ കോളിളക്കം ആണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ചത്. ഒരുപാട് പേർ താരത്തിനെതിരെ രംഗത്ത് വന്നതു പോലെ താരത്തെ അനുകൂലിച്ച് സ്ത്രീകൾക്ക് എന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാം എന്ന പോസ്റ്റ് ചെയ്തവരുമുണ്ട്. മറ്റുള്ളവർ പറയുന്ന കമന്റുകളെ കുറിച്ച് ചിന്തിക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കൂ എന്നാണ് റിമാകല്ലിങ്കൽ പറഞ്ഞത്.



അഭിനയ മേഖലയിലും സ്ത്രീകൾക്ക് വേണ്ടിയുള്ള ഉന്നമന പ്രവർത്തികളിലും മുൻനിരയിൽ നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡന ശ്രമങ്ങൾക്ക് എതിരെ സംസാരിക്കാൻ വന്ന താരം ധരിച്ചത് ഇത്തരത്തിലുള്ള ഒരു ഡ്രസ്സ് ആയി പോയല്ലോ എന്നാണ് സോഷ്യൽ മീഡിയ പരിതപിക്കുന്നത്.




ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. കൂട്ടത്തിൽ ഇപ്പോൾ വൈറലാകുന്നത് രശ്മി ആർ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായം എപ്പോഴും തുറന്നു പറയുന്ന വ്യക്തിയാണ് രശ്മി ആർ നായർ. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്.


താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ വായിക്കാം: “മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ അവിടെ ഉണ്ടാകൂ.”



“അത് ഞാൻ ബോധപൂർവം വർഷങ്ങൾ നീണ്ട ഒഴിവാക്കലുകളിൽ കൂടി ഉണ്ടാക്കി എടുത്ത എന്റെ സോഷ്യൽ സർക്കിൾ ആണ് . എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക മറ്റുള്ള മരപ്പാഴുക്കളെ അവഗണിക്കുക കൺവെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല . നമുക്ക് സന്തോഷമായിരിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട്.”



ഇതുകൂടാതെ താരം ഈ വിഷയത്തിൽ മറ്റൊരു കുറിപ്പ് കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
“സ്ത്രീകൾക്ക് ഞരമ്പ് രോഗികളുടെ ശല്യമില്ലാതെ ഇഷ്ടമുള്ള കംഫോർട്ടബിൾ ആയുള്ള വസ്ത്രം ധരിച്ചു നടക്കാൻ കഴിയണം എന്നാണു ആഗ്രഹമെങ്കിൽ അതിനെ നോർമലൈസ്ഡ് ആയി കാണുന്ന ഒരു പൊതുബോധം ആണ് രൂപപ്പെടേണ്ടത്.”



” പകരം , ഒരു സ്ത്രീ ഇഷ്ടപ്രകാരം ധരിച്ചു വന്ന വസ്ത്രത്തിൽ ബെയർ സ്കിൻ പുറത്തു കാണുന്ന ഭാഗം ഒബ്ജക്റ്റിഫൈ ചെയ്തു മാഗസിൻ കവർ ഉണ്ടാക്കി പറയുന്ന പുരോഗമനം എനിക്കങ്ങോട്ടു മനസിലാകുന്നില്ല .എന്റെ ബൗദ്ധിക വളർച്ചക്കുറവായിരിക്കും” എന്നാണ് താരം രണ്ടാമതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഒരുപാട് കാഴ്ചക്കാരെ പോസ്റ്റുകൾ നേടിയിട്ടുണ്ട്.





