
ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്.



തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അത്രത്തോളം വൈഭവത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ താരത്തിന്റെ പേര് ഉണ്ടാകുന്നത്.



ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്.



പ്രശസ്ത സിനിമ അഭിനേതാവ് നാഗചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പക്ഷേ കുറച്ചു മുമ്പാണ് അവർ വിവാഹമോചിതരായത്. ഇതിനെ കുറിച്ചുള്ള വാർത്തകളും വ്യാജവാർത്തകളും ഒരുപാട് സമൂഹ മാധ്യമങ്ങൾ പ്രചരിക്കപ്പെട്ടരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ അവഹേളനതകൾ ഒക്കെ സഹിക്കേണ്ടി വന്നതും പരിഹസിക്കപ്പെട്ടതും സാമന്ത ആയിരുന്നു എന്ന് വാസ്തവമാണ്.



എന്തെങ്കിലും തരത്തിലുള്ള മോഡൽ ഫോട്ടോകൾ പങ്കുവെക്കുന്ന അവസരങ്ങളിൽ പോലും കമന്റുകൾ ആയി തെറിവിളികൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു കമന്റ് അതിന് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറലാകുന്നത്. “സാമന്ത ഒരു പിഴച്ച ഡിവോഴ്സ് കഴിഞ്ഞ സെക്കൻഡ് ഹാൻഡ് ഐറ്റമാണ്, ഒരു പാവം വ്യക്തിയുടെ 50 കോടി പറ്റിച്ചവൾ” എന്നാണ് താരം പങ്കുവെച്ച പുതിയ ഫോട്ടോകൾക്ക് താഴെയുള്ള കമന്റ്.



“നിങ്ങളുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് താരം ഈ കമന്റ് മറുപടിയായി പറഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള അനാവശ്യവും അശ്ലീലകരവും ആയുള്ള കമന്റുകൾക്ക് ഇങ്ങനെ തന്നെയാണ് മറുപടി പറയേണ്ടത് എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. എല്ലാത്തിനും കണക്കിന് മറുപടി കൊടുക്കാൻ പോയാൽ വീണ്ടും വീണ്ടും അതേ ചർച്ച തന്നെ ഉണ്ടാകും എന്നും സോഷ്യൽ മീഡിയയിൽ പലരും പറയുന്നു.





