
മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാമേഖലയിൽ താരം സജീവമാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.



താരത്തിന്റെ ആദ്യസിനിമ ആനന്ദമായിരുന്നു. 2016 പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കുകയും മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുകയും ചെയ്തു.



പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു വളരെ ചെറിയ സ്ക്രീൻ ടൈം ആയിരുന്നു. എങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമ പൂർത്തീകരിച്ചത്. പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം താരത്തിന് ചെയ്യാൻ സാധിച്ചു.



സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗും താരം സജീവമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇതിനോടകം ഒരു താരത്തിന് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന് ഫോട്ടോകൾക്ക് ലഭിക്കാറുണ്ട്.



ഇപ്പോൾ താരം ഫോട്ടോകൾ പങ്കു വെച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മോഡേൺ വേഷങ്ങൾ ഇഷ്ടമാണ് എന്നും മോഡേൺ വേഷങ്ങളിലുള്ള ചിത്രങ്ങളൊക്കെ താൻ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട് എന്നും താരം പറഞ്ഞു. അത് കാരണത്താൽ തന്നെ സോഷ്യൽ മീഡിയയിലൂടെ നിരവധി സൈബർ ആക്രമണം നേരിടാറുണ്ട് എന്നും എന്ന് കരുതി ഇതുവരെ ഒരു ചിത്രം റിമൂവ് ചെയ്തിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.



തനിക്ക് മോശമല്ല എന്ന് തോന്നുന്ന ഏതു വേഷവും ധരിക്കാൻ ഇഷ്ടമാണെന്നും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്ക് യാതൊരു മടിയും ഇല്ല എന്നും നടി ഇതിനോട് ചേർത്ത് പറയുന്നുണ്ട് താരത്തിന്റെ ധൈര്യപൂർവ്വം ഉള്ള മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമൂഹ എന്ത് പറയുന്നു എന്ന് കരുതി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെക്കാനോ അത്തരത്തിലുള്ള ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്തത് റിമൂവ് ചെയ്യാൻ ഒരുക്കമല്ല എന്നാണ് താരത്തിന് വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്.





