
ഹിന്ദി സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ദിഷാ പട്ടാണി. 2015 ന് പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് വിജയകരമായി സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത് എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന 2016 ഇറങ്ങിയ സിനിമയാണ്. വളരെ മികച്ച അഭിനയം താരം ഓരോ സിനിമകളും കാഴ്ചവെക്കുന്നതു കൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നില നിർത്തുന്നു.



2015 വരെയും താരം സിനിമ മേഖലയിൽ സജീവമാണ്. ചൈനീസ് ആക്ഷൻ കോമഡി ചിത്രമായ കുങ്ഫു യോഗ, ഹിന്ദി ആക്ഷൻ ചിത്രമായ ബാഗി 2 ഭാരത് മലയിൽ എന്നീ സിനിമകളിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനും മാത്രം പ്രേക്ഷകർ താരത്തെ പ്രത്യേകം പ്രശംസിക്കാറുണ്ട്. ഏതു വേഷവും താരം അനായാസം കൈകാര്യം ചെയ്യുമെന്നതു കൊണ്ടു തന്നെ സംവിധായകർക്കും താരത്തോട് വലിയ പ്രിയമാണ്.



സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ സാധിച്ചിട്ടുണ്ട്. 2013ലെ പോണ്ടിന്റെ ഫെമിന മിസ്സ് ഇന്ത്യ ഇൻഡോറിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. ഏതു തരം വേഷങ്ങളും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. വളരെ പക്വമായി മനോഹരമായ ആണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്.



സിനിമകൾക്ക് പുറമേ മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ചെറിയൊരു കാലഘട്ടത്തിനു ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. താരത്തിന്റെ ഫോട്ടോകളും മോഡൽ ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്.



ഇപ്പോൾ താരം തന്റെ ഫിറ്റ്നസ്സിനും ശരീര സൗന്ദര്യത്തിനും പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. വെറും മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഈയൊരു സൗന്ദര്യവും ഫിറ്റ്നസും നിലനിർത്താം എന്നാണ് താരത്തിന്റെ വാക്കുകൾ. അതിരാവിലെ ചെയ്യുന്ന കാർഡിയോ വ്യായാമങ്ങൾ, വൈകുന്നേരം വെയിറ്റ് ഉപയോഗിച്ചു കൊണ്ടുള്ള വർക്കൗട്ട്, കൃത്യമായ ഒരു ഡയറ്റ് പ്ലാൻ എന്നിവയാണ് താരം തന്റെ ഫിറ്റ്നസ് രഹസ്യമായി പറയുന്നത്. ഡാൻസ്, കിക്ക് ബോക്സിംഗ്, ജിംനാസ്റ്റിക്സ് എന്നിവയാണ് കാർഡിയോ വ്യായാമങ്ങളിൽ ഉൾപ്പെടുന്നത് എന്നും താരം കൂട്ടിച്ചേർത്തു.






