അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്’; 49 കാരിയെ പ്രണയിക്കുന്നതിനു കളിയാക്കലുകൾ കേട്ട് മനസ് തുറന്ന് അർജുൻ കപൂർ….

in Entertainments

സെലിബ്രിറ്റി താരജോഡികൾ എല്ലാ സിനിമകളിലും സ്വാഭാവികമായി നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും ബോളിവുഡ് സിനിമകളിൽ താരജോഡികളായി ട്ടുള്ള ഒരുപാട് നടീനടന്മാർ ഉണ്ട്. അതേപോലെ നമ്മുടെ മലയാളസിനിമയിലും ഒരുപാട് താരജോഡികൾ ഉണ്ട്. പാർവ്വതി ജയറാം, ബിജു മേനോൻ സംയുക്ത വർമ്മ, ഫഹദ് ഫാസിൽ നസ്രിയ, ദിലീപ് കാവ്യ തുടങ്ങിയവർ ഇതിൽ പ്രധാനികളാണ്.

Malaika

ബോളിവുഡ് സിനിമകളിൽ ആണ് ഏറ്റവും കൂടുതൽ താരജോഡികൾ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി നടന്മാർ ഇപ്പോൾ ഭാര്യഭർത്താക്കന്മാർ എന്ന ലേബലിൽ ജീവിക്കുന്നവരും, ലിവിങ് ടുഗദർ എന്ന നിലയിൽ ജീവിക്കുന്നവരാണ്. ഇവർക്ക് ആരാധകരും ഏറെയാണ്.

ഇത്തരത്തിലുള്ള ബോളിവുഡ് സെലിബ്രിറ്റി താരജോഡികളാണ് അർജ്ജുൻ കപൂറും മലൈക അറോറ യും. സമൂഹമാധ്യമങ്ങളിൽ ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. രണ്ടുപേരും അവരുടെ പ്രണയം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രണയം പലരീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഇവരുടെ പ്രണയം വലിയ ചർച്ചയായി മാറിയിരുന്നു. കാരണം ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയാണ്. 36 വയസ്സുള്ള അർജ്ജുൻ കപൂർ തന്നെക്കാൾ 12 വയസ്സ് അധികമുള്ള 48 വയസ്സുകാരിയായ മലൈക അറോറ യുമായുള്ള പ്രണയം പലരും വിമർശിച്ചിരുന്നു. മാത്രമല്ല മലൈക അറോറ ഒരു ഡിവോഴ്സി കൂടിയാണ്.

പ്രശസ്ത ബോളിവുഡ് സിനിമാ നടനും സംവിധായകനും പ്രൊഡ്യൂസറും ആയ അർബാസ് ഖാൻ ആണ് മലൈക അറോറ യുടെ ആദ്യ ഭർത്താവ്. 1998 ൽ കല്യാണം കഴിച്ചവർ 2017 ൽ വേർപിരിയുകയും ചെയ്തു. ഇവർക്ക് ഒരു കുട്ടിയും കൂടിയുണ്ട്. ഇതിനുശേഷമാണ് മലയ്ക്ക് അറോറയും അർജുൻ കപൂറും പ്രണയത്തിലാകുന്നത്. ഇവർ അവരുടെ പ്രണയം തുറന്നു പറയുകയും ചെയ്തു.

ഇവർക്കെതിരെയുള്ള പല ആരോപണങ്ങൾക്ക് തിരിച്ചടി എന്ന നിലയിൽ അർജ്ജുൻ കപൂർ ഈയടുത്ത് പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. വിമർശകർക്കുള്ള ചുട്ട മറുപടി എന്ന നിലയിലാണ് പറഞ്ഞത്. “അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. പ്രണയത്തിനു പ്രായപരിധിയില്ല. അത് മനസ്സിലുദിക്കുന്ന ഒന്നാണ്. മനസ്സുകൾ തമ്മിലുള്ള ബന്ധം ആണ് പ്രണയം.
എന്ന് അർജ്ജുൻ കപൂർ പറയുകയുണ്ടായി.

Malaika
Malaika
Malaika

Leave a Reply

Your email address will not be published.

*