ഇന്ത്യയിൽ തന്നെ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന താരമാണ് ശ്രീനിധി ഷെട്ടി. അതിനപ്പുറം താരത്തെ കുറിച്ച് ആദ്യം പറയേണ്ടത് സൗന്ദര്യ മത്സരത്തിലെ ടൈറ്റിൽ ഹോൾഡർ ആണ് എന്നതാണ്. മിസ് ദിവ – 2016 മത്സരത്തിൽ മിസ് ദിവ സുപ്രനാഷണൽ 2016 ആയി കിരീടം നേടിയ താരം തുടർന്ന് മിസ് സുപ്രനാഷണൽ 2016 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധിയാണ് താരം എന്ന സവിശേഷതയും ഉണ്ട്.
തമിഴ് കന്നട ഭാഷകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തും താരം ചില്ലറക്കാരി അല്ല. ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിലാണ് താരം ബിരുദം നേടിയത്. അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. തമിഴ് കന്നഡ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.
ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. മിസ് കർണാടക 2015, മിസ് ദിവ സുപ്രനാഷണൽ 2016, മിസ് സുപ്രനാഷണൽ, 2016 മിസ് സൗത്ത് ഇന്ത്യ, 2015 മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ എന്നിവയിൽ ഇതെല്ലാം താരം വിജയിച്ചിട്ടുണ്ട്. സൂപ്പർ നാഷണൽ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്.
കെജിഎഫ് ചാപ്റ്റർ വൺ ഇലൂടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് ചാപ്റ്റർ ടു ലും താരം തന്നെ അഭിനയിക്കുകയും ചെയ്തു ഈ രണ്ട് സിനിമകളിലൂടെയും വളരെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്രയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.
ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ വലിയ ഹൈലൈറ്റ്. ഒട്ടനവധി സൗന്ദര്യ മത്സരങ്ങളിൽ താരം വിജയിയായത് ഇതിന്റെ തെളിവുകളാണ്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ആരെയും വശീകരിക്കുന്ന മുഖസൗന്ദര്യവും ശരീര ആകൃതിയും ആണ് താരത്തിന്.
അതുകൊണ്ടുതന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്ന് ആകർഷിക്കപ്പെടുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ബ്രൈഡൽ സ്റ്റൈലിലുള്ള സൽവാർ ധരിച്ചുള്ള ക്യൂട്ട് ഫോട്ടോകൾ ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.