നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പ്രണീത ശുഭഷ്. കന്നട തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
2010 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ കന്നഡ സിനിമയിൽ സജീവമായി നിലകൊണ്ട താരം പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട് നല്ല സിനിമകൾ ചെയ്തു. ഇപ്പോഴും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ കുടുംബവിശേഷങ്ങൾ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള നടിയും കൂടിയാണ് താരം.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ തരംഗമായത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആണ് താരം ഫോട്ടോയിൽ പങ്കുവെച്ചത്. താൻ ഗർഭിണിയായതിന്റെ സന്തോഷമാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.
പോസിറ്റീവ് ആയതിന്റെ റിസൾട്ടും താരം ആരാധകർക്ക് വേണ്ടി കാണിക്കുന്നുണ്ട്. താരത്തെ സന്തോഷത്തോടെ പൊക്കിയെടുത്ത് ഭർത്താവിന്റെ ഫോട്ടോയും താരം പങ്കുവച്ചു. 2021 മെയ് 30 നായിരുന്നു ബിസിനസ്മാൻ ആയ നിതിൻ രാജുവും താരവും ജീവിത യാത്ര ആരംഭിക്കുന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷം താരം ഗർഭിണി ആയ സന്തോഷം പങ്കുവെക്കുകയും ചെയ്തു.
2010 ൽ കന്നട സൂപ്പർസ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ പൊർക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് നല്ല സിനിമകളിൽ താരം വേഷം ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.
Leave a Reply