പിന്നണി ഗാനരംഗത്തും ടെലിവിഷൻ അവതരണ മേഖലയിലും അഭിനയ മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ സാധിച്ച താരമാണ് റിമി ടോമി. ടെലിവിഷനിലെ മ്യൂസിക്കൽ റിയാലിറ്റി ഷോകളും മറ്റു പരിപാടികളും ആങ്കർ ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മീശ മാധവൻ എന്ന സിനിമയിൽ ചിങ്ങമാസം വന്നു ചേർന്നാൽ എന്നാൽ പാട്ട് പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്തേയ്ക്ക് താരം ചുവടുറപ്പിക്കുന്നത്.
ഇപ്പോൾ താരം ഗാനാലാപന രംഗത്ത് 25 വർഷം പിന്നിട്ടിരിക്കുകയാണ്. പിന്നണി ഗായിക, കർണാടക ഹിന്ദുസ്ഥാനി ടെലിവിഷൻ അവതാരക, നടി എന്നീ മേഖലകളിലെല്ലാം 1995 മുതൽ തന്നെ താരം സജീവമാണ്. ഇതിനോടകം തന്നെ താരം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ എനർജി അസാധ്യമാണ് എന്നാണ് എല്ലാവരും പറയുന്നത്.
സിനിമ അഭിനയം മേഖലയിലും താരം സജീവമാണ്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്നത് തിങ്കൾ മുതൽ വെള്ളിവരെ എന്ന ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലാണ്. ഇതിനു ശേഷം ബൽറാം Vs താരദാസ് , കാര്യസ്ഥൻ , 916 തുടങ്ങിയ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇതിനെല്ലാം പുറമേ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും പരസ്യ ചിത്രങ്ങളിലെ അഭിനയ രംഗത്ത് താരം സജീവമായി തുടരുകയാണ്. വളരെ നിഷ്കളങ്കമായ പുഞ്ചിരിയും ഏതു സമയത്തും കൂളായി നിൽക്കുന്ന എനർജിയും മുഖപ്രസന്നതയും തന്നെയാണ് താരത്തെ ഓരോ മേഖലയിലും വിജയിപ്പിക്കുന്നത്. ഇതിനോടകം തന്നെ 1500 ലധികം ഗാനങ്ങൾ താരം പാടി കഴിഞ്ഞു.
നൂറോളം സിനിമകളിൽ താരം പാട്ടുകൾ പാടി. ഇതിനെല്ലാമപ്പുറം ടെലിവിഷൻ റിയാലിറ്റി ഷോ രംഗത്ത് ആണ് താരം ഏറ്റവും കൂടുതൽ ആയി അറിയപ്പെടുന്നത്. പല അവാർഡുകളും സംഗീത നിശകളും താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്. ഇതിനോടകം ഒരുപാട് മോഡൽ ഫോട്ടോകളിൽ താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മനോഹരമായും പക്വതയുമുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്.
തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും ആരാധകരെ അറിയിക്കുന്ന താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് ഒരു വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ്. കഠിനമായ വർക്കൗട്ടുകൾ ആണ് താരം ചെയ്യുന്നത് എന്ന് വീഡിയോ കണ്ടാൽ തന്നെ മനസ്സിലാക്കുന്നതാണ്. ലോക് ഡൗണ് ഒക്കെയായി ജിം പോലോത്ത സ്ഥാപനങ്ങൾ ഒക്കെ അടച്ചു പൂട്ടിയപ്പോഴും സ്വന്തം വീട്ടിൽ വളരെ കൃത്യമായി ഫിറ്റ്നസ് താരം മെയിൻന്റയിൻ ചെയ്തിരുന്നു.
Leave a Reply