ഹോട്ട് ആണെന്ന് പറയുന്നതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല… അത് നല്ലതല്ലേ : അനിഘ സുരേന്ദ്രൻ…

in Entertainments

മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു.

2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ. ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. അനിഖ ഹോട്ട് ആണ് എന്ന് പറഞ്ഞു കേൾക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ എന്നാണ് ചോദ്യം. ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല എന്നാണ് താരം നൽകുന്ന മറുപടി.

എന്നെ പറ്റിയുള്ള ഒരുപാട് ഗോസിപ്പുകൾ ഒന്നും കേട്ടിട്ടില്ല എന്നും തന്റെ നല്ലൊരു സുഹൃത്ത് തന്റെ ബോയ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞു കേട്ടപ്പോൾ നല്ല ദേഷ്യം വന്നു എന്നും താരം പറഞ്ഞു. റിലേഷൻഷിപ്പിൽ ആണോ എന്ന ചോദ്യത്തിന് സമയമില്ല എന്നാണ് താരം നൽകുന്ന മറുപടി. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെയും കാസ്റ്റിംഗ് കൗച്ച് പോലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന് താരം പറയുന്നുണ്ട്. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അറേഞ്ച്ഡ് മാര്യേജൊന്നും എന്നെക്കൊണ്ട് പറ്റില്ല എന്നും ഏതായാലും അടുത്ത പത്ത് വർഷത്തേയ്ക്ക് കല്യാണത്തെ കുറിച്ചൊന്നും സീരിയസായി ചിന്തിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

Anikha
Anikha
Anikha
Anikha

Leave a Reply

Your email address will not be published.

*