
മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു.



2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ആദ്യ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.



ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് ചുരുക്കം.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. ഓരോ മേഖലയോടും താരം കാണിക്കുന്ന ആത്മാർത്ഥതയാണ് ഈ വിജയത്തിന് പിന്നിൽ. പ്രേക്ഷകപ്രീതിയും താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനോട് തോന്നിയ പ്രണയവും വിവാഹം ചെയ്യണമെന്ന ആഗ്രഹം സമൂഹമാധ്യമങ്ങൾ തുറന്നുപറഞ്ഞ് താരം തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് വാർത്തകളും മറ്റും പ്രസ്താവനകളും താരം ഇടക്കിടക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ താരം മിന്നും താരം ആണ്.



ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരത്തിന്റെ അഭിമുഖം എപ്പോഴാണെങ്കിലും വൈറൽ ആകാറുണ്ട് എന്നതും ഒരു വാസ്തവം തന്നെയാണ്. ഞാൻ മദ്യപിച്ചിരുന്ന ആളാണ് എന്നും അത് നല്ലതല്ലാത്തതു കൊണ്ടാണ് നിറുത്തിയത് എന്നുമാണ് താരമിപ്പോൾ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി എന്നും അങ്ങനെയാണ് നിർത്തിയത് എന്നും താരം വ്യക്തമാക്കുന്നു.





