
തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. കേരളത്തിലെ സാധാരണ ഗ്രാമത്തിലും സാധാരണ കുടുംബത്തിലും ജനിച്ചുവളർന്ന താരത്തിന്റെ ആഗ്രഹം ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നായിരുന്നു. ചെറുപ്പം മുതൽ തന്നെ ഈ ആഗ്രഹത്തിന് വേണ്ടി താരം കഠിനമായി പ്രയത്നിക്കുകയും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.



മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം തുടങ്ങിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. കാരണം സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം സിനിമ പൂർത്തീകരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.



പിന്നീട് താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹോളി വുണ്ട് ആണ്. വളരെ വികാരാധീനവും പ്രണയ പരവുമായ ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം ആണ് സിനിമയുടെ ഇതിവൃത്തം തന്റെ ഭാഗങ്ങൾ വളരെ കൃത്യമായും വ്യക്തമായും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.



മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഫോറിൽ മലയാളത്തിൽ താരം മത്സരാർത്ഥിയായി ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി ആദ്യത്തെ ഒരാഴ്ചക്ക് ശേഷം എലിമിനേഷൻ ഉണ്ടാവുകയും മത്സരത്തിൽ നിന്ന് താരം പുറത്തു പോവുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. താരം പുറത്തിറങ്ങിയതിന് ശേഷം ഒരുപാട് അഭിമുഖങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.



താരം നൽകിയ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ഇപ്പോൾ വൈറൽ ആകുന്നത്. ബിഗ് ബോസ്സിൽ പ്രേക്ഷകർ അറിയാത്ത രഹസ്യം എന്താണ് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുതിരിക്കുന്നത്. ബിഗ്‌ബോസിൽ തീരെ പ്രൈവസി ഇല്ല എന്നാണ് താരം പറയുന്നത്. സമാധാനം ഇല്ലാത്തൊരു ജീവിതം ആണ് എന്നും ഡ്രസ്സ് മാറാൻ പോലും ഒരു സമാധാനം ഇല്ല എന്നും താരം പറയുന്നുണ്ട്.





