ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോ പോലെതന്നെ ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ലോക്കപ്പ്. പ്രശസ്ത ടെലിവിഷൻ പ്രൊഡ്യൂസർ ഏക്താ കപൂർ നിർമ്മിച്ച ലോക്കപ്പ് എന്ന റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരം കങ്കണ റണാവത് ആണ്.
2022 ഫെബ്രുവരി 27 മുതലാണ് റിയാലിറ്റി ഷോ ആരംഭിച്ചത്. ആദ്യ സീസണിൽ 72 എപ്പിസോഡുകൾ ആണുള്ളത്. ഒരുപാട് പ്രമുഖ വ്യക്തികൾ മത്സരാർത്ഥികൾ ആയി ലോക്കപ്പിൽ എത്തിയിട്ടുണ്ട്. ആക്ടിവിസ്റ്റ്, നടി നടന്മാർ, കൊമേഡിയൻ, റിയാലിറ്റിഷോ അലുംനീ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സ്പോർട്സ് പേഴ്സൺ തുടങ്ങിയ മേഖലകളിലെ പ്രമുഖർ ആണ് മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.
നടി എന്ന ലേബലിൽ ലോക്കപ്പ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ താരമാണ് മന്ദനാ കരിമീ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയായും പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ലോകകപ്പ് റിയാലിറ്റിഷോയിൽ താരം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം തുറന്നു പറയുകയുണ്ടായി. സമൂഹം വളരെ ബഹുമാനിക്കുന്ന അംഗീകരിക്കുന്ന പ്രശസ്ത ബോളിവുഡ് സംവിധായകൻ തന്നെ ചതിച്ചു എന്ന് താരം ലോക്കപ്പ് റിയാലിറ്റി ഷോയിൽ തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.
തന്റെ വിവാഹമോചന ശേഷം താൻ തീർത്തും ഡിപ്രഷൻ ആയിരുന്നു. പുരുഷന്മാരെ തീരെ വിശ്വാസം ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രശസ്ത സംവിധായകനുമായ പ്രണയത്തിലാകുന്നത്. അദ്ദേഹത്തോടൊപ്പം ഏകദേശം ഒന്നര വർഷത്തോളം ലിവിങ് ടുഗദർ നടത്തി. അദ്ദേഹത്തിന് സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരാളായിരുന്നു.
അതുകൊണ്ട് നമ്മുടെ ബന്ധം പുറംലോകത്തെ അറിയിച്ചിരുന്നില്ല. ജീവിതം സുഖകരം ആയി മുന്നോട്ടു പോയിരിക്കുകയാണ്. സ്ത്രീ സംരക്ഷണത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് ഘോരഘോരമായി സംസാരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് നല്ല അടുപ്പം തോന്നി.
ഞാൻ ഡിവോഴ്സ് ആകുന്നതിനു മുമ്പ് തന്നെ അദ്ദേഹവുമായി പ്രണയത്തിലായിരുന്നു. കൊറോണ സമയത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എന്റെ പങ്കാളിയായി അദ്ദേഹത്തെ ഞാൻ വിചാരിച്ചു. അതിനിടയിലാണ് വേണ്ടെന്ന് വെച്ചാലും ഗർഭം ധരിക്കേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വഭാവം മാറി.
എന്റെ സുഹൃത്തുക്കളുമായി അദ്ദേഹം സംസാരിച്ചു ഗർഭ അലസാനുള്ള പ്ലാൻ ചെയ്തു. അങ്ങനെ അബോർഷൻ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അതിനുള്ള അർഹത പോലും അദ്ദേഹത്തിനില്ല.
എന്ന താരം കൂട്ടിച്ചേർത്തു.
Leave a Reply