നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഉർവശി റാവ്തെല. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2013 മുതൽ അഭിനയരംഗത്ത് സജീവമായി നില കൊള്ളുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത താരം ഇപ്പോൾ മോഡലിംഗ് നോടൊപ്പം അഭിനയ ജീവിതവും വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ ഒരു കൊളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഒരു ഫോട്ടോയിൽ താരം സാരി ഉടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടപ്പോൾ മറ്റൊരു ഫോട്ടോയിൽ തികച്ചും ബി ക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിൽ ഏത് വേഷത്തിലാണ് താരത്തെ കാണാൻ കൂടുതൽ സുന്ദരി എന്നാണ് ചോദിക്കപ്പെടുന്നത്.
2009 മുതൽ 2015 വരെ താരം മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ സമയത്ത് ഒരുപാട് പ്രശസ്തമായ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യാൻ താരത്തിന് സാധിച്ചു. 2015 ലെ മിസ് ദിവ യൂണിവേഴ്സ് ഫെമിന മിസ്സ് കിരീടം നേടിയ താരം അതേവർഷം ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2015 ൽ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരാവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു. സ്പെഷൽ അപ്പീയറൺസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചു.
Leave a Reply