ബോള്ളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! അനുഭവം പറഞ്ഞ് പ്രിയതാരം യാമി ഗൗതം..

in Entertainments

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് യാമി ഗൗതം. മലയാളം കന്നഡ തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പഞ്ചാബി സിനിമ സംവിധായകൻ മുഖേഷ് ഗൗതമിന്റെ മകളാണ് യാമി ഗൗതം. സഹോദരി സുരുളി ഗൗതമിയും അഭിനയരംഗത്ത് സജീവമാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. ഈ അടുത്ത് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ നല്ല അഭിനയം മാത്രം കാഴ്ച വെച്ചാൽ പോരാ. അതിന്റെ അപ്പുറത്തേക്ക് പല കാര്യങ്ങളും ചെയ്യണമെന്ന് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു സീനിയർ താരത്തിന്റെ മാനേജറിൽ നിന്ന് കേട്ട കാര്യങ്ങൾ ആണ് താരം പറഞ്ഞത്.

താരത്തിന്റെ വാക്കുകളിങ്ങനെ. ഈയടുത്ത് ഒരു സീനിയർ താരത്തിന്റെ മാനേജരെ കണ്ടുമുട്ടി. ഇപ്പോൾ പാർട്ടികളിൽ ഒന്നും തന്നെ കാണാൻ ഇല്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിലോക്കെ എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകി.അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണ് ഇന്ന് സ്ട്രൈക്ക് ചെയ്തത്.

നിങ്ങൾ ചിലപ്പോൾ നല്ല സിനിമകൾ ചെയ്തെന്ന് വരാം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് വരാം. പക്ഷേ സിനിമ ഇല്ലാത്ത സമയത്ത് ഇത്തരത്തിലുള്ള പാർട്ടികളിലേക്ക് വരണം. കാരണം നമ്മളുടെ നെറ്റ്‌വർക്ക് എപ്പോഴും ക്രിയേറ്റ് ചെയ്തിരിക്കണം. അഭിനയത്തിലും അല്ലാതെയും സജീവമായി ഞാൻ ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുകയും വേണം. അപ്പോഴാണ് നമ്മൾ സെലിബ്രിറ്റികൾ ആയി മാറുന്നത് എന്ന് മാനേജർ പറയുകയുണ്ടായി എന്ന് താരം കൂട്ടിച്ചേർത്തു.

Yami
Yami
Yami
Yami

Leave a Reply

Your email address will not be published.

*