യോഗയും, വർക്ഔട്ടുമായി പ്രിയ നടി പാർവതി… ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കാം…

അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടിക്കൊടുക്കുന്നത് വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെ അരങ്ങേറുന്നത്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം അനുഭവം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്.

2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതിന് മുൻപും ശേഷവും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്.

ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് പ്രശോഭിക്കാൻ സാധിച്ചിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. അതിനപ്പുറം പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഫിറ്റ്നസ് യോഗ ഫോട്ടോകളും വീഡിയോകളും ആണ്. താരത്തിന്റെ ഫിറ്റ്നസ് വീഡിയോ കണ്ട് ആരാധകർ അൽഭുതപ്പെട്ടിരിക്കുകയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് ഓരോ കാഴ്ചക്കാരനും താരത്തിന്റെ വിഡിയോക്ക് താഴെ രേഖപ്പെടുത്തുന്നത്.

Parvathy
Parvathy
Parvathy

Be the first to comment

Leave a Reply

Your email address will not be published.


*