
വർത്തമാനകാല ടെലിവിഷൻ മേഖലകളിൽ സജീവ സാന്നിധ്യങ്ങളാണ് വിദു ബാലയും ആനിയും. അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു വിധുബാല. 1981ലാണ് അഭിനയ ജീവിതം നിന്ന് താരം വിരമിക്കുന്നത്. പത്തു വർഷത്തോളമായി അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന പരിപാടിയുടെ അവതാരകയായി തുടരുകയാണ് താരം.

മലയാള സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് നൂറോളം സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ താരത്തിന് അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു. പ്രേം നസീർ , മധു , വിൻസെന്റ് , മോഹൻ, ജയൻ , സോമൻ , കമൽഹാസൻ എന്നിവരുടെയെല്ലാം നായികയായി താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

വെറും മൂന്ന് വർഷത്തെ സിനിമ അഭിനയത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സാഹിത്യ സാന്നിധ്യമായി നിലനിൽക്കുന്ന താരമാണ് ആനി. ചലച്ചിത്ര സംവിധായകനും തിരക്കഥ കൃത്തുമായ ഷാജികൈലാസ് താരത്തെ വിവാഹം ചെയ്തതോടെ താരം തന്റെ അഭിനയ ജീവിതത്തിൽ വിരാമമിടുകയാണ് ചെയ്തത്. മൂന്നു വർഷം കൊണ്ട് ഇരുപതോളം സിനിമകൾ താരത്തിന് പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്.



മഴയെത്തും മുൻപേ, പാർവതി പരിണയം, രുദ്രാക്ഷം , ടോം & ജെറി , പുതുക്കോട്ടയിലെ പുതുമണവാളൻ , സ്വപ്ന ലോകത്തെ ബാലഭാസ്‌കരൻ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. മൂന്നു വർഷം കൊണ്ട് മലയാള സിനിമാ ലോകം എന്നും ഓർത്തിരിക്കുന്ന മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനും സാധിച്ചിട്ടുണ്ട്. ഇപ്പോൾ ആനീസ് കിച്ചൻ എന്ന പരിപാടിയുടെ അവതാരകയാണ് ആനി.



നിലവിൽ സംപ്രേഷണം ചെയ്യപ്പെടുന്ന കഥയല്ലിത് ജീവിതം ആനീസ് കിച്ചൻ എന്നീ പരിപാടികൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. പലപ്പോഴും പറയുന്ന ചെറിയ ചില വാക്കുകൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി പ്രചരിക്കപ്പെടുന്നത് വിധുബാലയും ആനിയും ചേർന്നിരുന്ന ഒരു സംസാരത്തിന്റെ ഭാഗമാണ്.



പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല തുടങ്ങിയ ഉപദേശങ്ങൾ തനിക്ക് അമ്മ നൽകിയിട്ടുണ്ട് എന്ന പരിപാടിയിൽ പറയുന്നത് വിധുബാല ആണ് എന്നാൽ ഇതിന് പൂർണ്ണ പിന്തുണ നൽകുകയാണ് ആനി ചെയ്തത്. ഇതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. പരിപാടിയും അതിൽ പറയപ്പെട്ട പ്രസ്താവനകളും ഉദ്ധരിച്ചു കൊണ്ട് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു കുറിപ്പും ഇപ്പോൾ വൈറലാവുകയാണ്.

രജിത് ലീല രവീന്ദ്രൻ എന്ന പ്രൊഫൈലിൽ നിന്ന് അപ്‌ലോഡ് ചെയ്ത കുറിപ്പ് : കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു. എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം

കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും. ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു.



ഇതു കേട്ടപ്പോൾ,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി. കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക് മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക.



അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.

