
ദിവ്യ ഉണ്ണി: ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പതിനാലാം വയസ്സിൽ നായികയായി രംഗപ്രവേശം ചെയ്യുകയും ചെയ്ത നടിയാണ് ദിവ്യ ഉണ്ണി. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം കടന്നു വരുന്നത്. ഡോക്ടർ ശേഖരൻ മേനോനായിരുന്നു താര വിവാഹം കഴിച്ചത്. വിവാഹത്തോടെ ആരും അമേരിക്കയിലേക്ക് പോയി എന്നാൽ 2017 ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. തുടർന്ന് 2018 ൽ മുംബൈ മലയാളി അരുൺ കുമാറിനെ താരം വിവാഹം ചെയ്തു.



കാവ്യാമാധവൻ: ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാമാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ പ്രിയ താരം ആയി മാറുകയും ചെയ്തു. 2009ലാണ് താരം വിവാഹിതയാകുന്നത് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിശാൽ ചന്ദ്രയുമായുള്ള താരത്തിന്റെ വിവാഹം. എന്നാൽ വിവാഹജീവിതം ഏറെനാൾ നീണ്ടുനിന്നില്ല. 2016 മലയാള സിനിമ നടൻ ദിലീപ് താരത്തെ വിവാഹം ചെയ്തു.



അഞ്ജു അരവിന്ദ്: മലയാള സിനിമയിലെ സഹനടിയായി ശ്രദ്ധ നേടിയ താരമാണ് അഞ്ജു അരവിന്ദ്. അഴകിയ രാവണൻ, കല്യാണപിറ്റേന്ന്, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2002ലാണ് വിവാഹിതയാകുന്നത്. തലശ്ശേരി സ്വദേശിയായ ദേവദാസ് എന്ന വ്യക്തിയാണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ 2004 ഇവർ വിവാഹമോചിതരായി തുടർന്ന് 2006 വിനയചന്ദ്രൻ എന്നയാൾ വിവാഹം ചെയ്തു.



ജ്യോതിർമയി: ടെലിവിഷൻ അവതാരകയായി അഭിനയ ജീവിതം ആരംഭിച്ച ജ്യോതിർമയി 2000 മുതൽക്കാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2002 പുറത്തിറങ്ങിയ മീശമാധവൻ എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായ നിഷാന്തും തരൂരുമായുള്ള വിവാഹമാണ് ആദ്യം നടന്നത്. പക്ഷേ ആ ബന്ധത്തിന് അധിക വർഷം ആയുസ്സ് ഉണ്ടായിരുന്നില്ല. പിന്നീട് 2015 ലാണ് സിനിമാ സംവിധായകനും നിർമാതാവുമായ അമൽനീരദ് മായുള്ള വിവാഹം നടക്കുന്നത്.



ശ്വേതാ മേനോൻ : മോഡൽ അഭിനേത്രി അവതാരക എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി ശ്വേതാ മേനോൻ. 1999 പുറത്തിറങ്ങിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഭർത്താവ് എഴുത്തുകാരനും ബോളിവുഡ് മോഡലുമായ ബോബി ബോനെസ്‌ലെയായിരുന്നു. ആ ബന്ധം വിവാഹമോചനത്തിലാണ് കലാശിച്ചത്. ഇപ്പോൾ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡണ്ടുമായ ശ്രീവത്സൻ മേനോനുമായി വിവാഹിതയായിരിക്കുകയാണ് താരം.



മീരാ വാസുദേവൻ: 2005 പുറത്തിറങ്ങിയ തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മീരാ വാസുദേവൻ. താരം തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2005ലാണ് താരം വിശാൽ അഗർവാളിനെ വിവാഹം ചെയ്യുന്നത്. എന്നാൽ 2008ൽ വേർപിരിയുകയും തുടർന്ന് 2012 അഭിനേതാവായ ജോൺ എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വിവാഹ ബന്ധവും ഏറെനാൾ നീണ്ടുനിന്നില്ല 2016 ൽ ഇവർ വേർപിരിയുകയാണുണ്ടായത്.



ചാർമിള, സീത, ഐശ്വര്യ ഭാസ്കരൻ, ശാന്തി കൃഷ്ണ, ഉർവശി, ലക്ഷ്മി, സരിത, അംബിക, ഷീല, വിനയ പ്രസാദ് തുടങ്ങി വിവാഹ മോചിതരായ വരും രണ്ടാമതും മൂന്നാമതും ആയി വിവാഹം ചെയ്ത വരുമായ നടി നടന്മാരുടെ ലിസ്റ്റ് നീണ്ടു പോകുന്നതാണ്.





