സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ കൊണ്ട് തിളങ്ങുന്നവരുടെ കൂട്ടത്തിലേക്ക് പുതിയ ഒരു പേരു കൂടി എഴുതപ്പെട്ടിരിക്കുകയാണ്. താൻ പോലുമറിയാതെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഒരു നാടോടി പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളെ അടക്കി ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടെ പയ്യന്നൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ അർജുൻ കൃഷ്ണന്റെ ക്യാമറക്കണ്ണുകളിൽ ആണ് നാടോടി പെൺകുട്ടി പതിഞ്ഞത്.
അമ്പലപ്പറമ്പിലെ ബലൂൺ വിറ്റ് നടന്നിരുന്ന രാജസ്ഥാൻ സ്വദേശിയായ കിസ്ബു ആണ് അർജുന്റെ ക്യാമറ കണ്ണിൽ പതിഞ്ഞത്. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന തരത്തിലുള്ള മായിക സൗന്ദര്യമാണ് കിസ്ബുവിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഓരോരുത്തരുടെയും സ്റ്റാറ്റസുകൾ ആയും കുറിപ്പുകൾ ആയും ആ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളെ അടക്കി ഭരിച്ചത്.
ഉത്സവപറമ്പിൽ നിന്ന് താൻ പോലുമറിയാതെ എടുത്ത ഫോട്ടോകൾ കിസ്ബുവിന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ടുമാസം മുമ്പ് മാധ്യമങ്ങളുടെ ക്യാമറക്കണ്ണിൽ പതിയുമ്പോൾ കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ വെറും ഒരു നാടോടി പെൺകുട്ടി മാത്രമായിരുന്നു കിസ്ബു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രേറ്റ് പദവിയിലേക്ക് കിസ്ബു ഉയർന്നു വരികയാണ്.
ഫോട്ടോ അണ്ടലൂർ കാവിലെ സീത എന്ന പേരിലാണ് പോസ്റ്റ് വൈറലായത്. അതോടുകൂടി കിസ്ബു പോകുന്നിടത്തെല്ലാം ആരാധകരുടെ കൂട്ടമായി. പിന്നീട് മേക്കോവറുകളുടെ ദിവസങ്ങളായിരുന്നു. കഴിഞ്ഞ ദിവസം കിസ്ബുവിന്റെ കേരള മോഡൽ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുത്തതോടെയാണ് രാജസ്ഥാൻകാരിയായ നാടോടി പെൺകുട്ടി വീണ്ടും ശ്രദ്ധേയയായത്.
കേരള സാരിയിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ കിസ്ബുവിനെ കണ്ട് ആരാധകർ തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്. കേരള സാരിയിലെ മനംമയക്കുന്ന മലയാളി മങ്കയിലേക്ക് കിസ്ബുവിനെ മാറ്റിയത് സ്റ്റൈലിഷ് ഹാൽദി സലൂൺ ആൻഡ് സ്പയുടെ ഉടമ രമ്യ പ്രജുൽ ആണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചത്.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അമ്മ അമ്മാവൻ എന്നിവർക്കൊപ്പമാണ് കിസ്ബു കൂത്തുപറമ്പ് മേഖലയിലേക്ക് എത്തുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് ഈ നാടോടി പെൺകുട്ടിയെ വ്യത്യസ്തമാക്കിയത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കണം എന്നതുമാണ് ആഗ്രഹം എന്നാണ് കിസ്ബുവിന്റെ അമ്മ പറയുന്നത്.
ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ ഒരു ഫോട്ടോ മാത്രം മതി എന്നതിന് വലിയ തെളിവായിരിക്കുകയാണ് ഇപ്പോൾ കിസ്ബു. ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റു നടന്നിരുന്ന ഒരു നാടോടി പെൺകുട്ടി ഇന്ന് ആൾ അറിയുന്ന ഒരു പ്രശസ്ത മോഡൽ ലെവലിലേക്ക് മാറിയിരിക്കുകയാണ്. ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കിസ്ബുവിന്റെതായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
Leave a Reply