സ്ത്രീകളുംപുരുഷന്മാരെ പോലെ പ്രതികാര ബുദ്ധിയുള്ളവരാകണം… തുറന്നു പറഞ്ഞ് മമ്ത മോഹൻദാസ്….

in Entertainments

സൗത്ത് ഇന്ത്യൻ സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്താ മോഹൻദാസ്. നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും പ്രേക്ഷക പ്രീതിയും സമ്പാദിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ സൗത്ത് ഇന്ത്യയുടെ മുൻനിര നടിമാരിൽ ഒരാളായി എത്തിപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമയിൽ അഭിനയിക്കാനും അവസരം ഉണ്ടായി.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാനും സാധിക്കാറുണ്ട്. പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം പ്രശസ്തയാണ്. 2006-ലെ മികച്ച പിന്നണി ഗായികക്കുള്ള തെലുങ്ക് സംസ്ഥാന അവാർഡ് നേടാൻ താരത്തിന് ചോദിച്ചു. അഭിനയ ജീവിതത്തിലും ഒരുപാട് അവാർഡുകൾ നേടാൻ താരത്തിന് സാധിച്ചു. 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. എന്റെ പുതിയ സിനിമയായ ജനഗണമന എന്ന സിനിമയുടെ ഭാഗമായി പ്രശസ്ത ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം സിനിമ മേഖലയെക്കുറിച്ച് സ്വന്തം അഭിപ്രായം വെളിപ്പെടുത്തുന്നത്.

സിനിമ മേഖലയിൽ ആധിപത്യം പുലർത്തുന്ന കുറച്ച് സ്ത്രീ അഭിനേതാക്കൾ  ഇവിടെ വളരെ കുറച്ച് മാത്രമാണ് ഉള്ളത് എന്നും അവർ അങ്ങനെ സിനിമാ മേഖലയിൽ ആധിപത്യം ഉള്ള സ്ത്രീകൾ ആകാൻ കാരണം സിനിമ മേഖലയിലെ പുരുഷ അഭിനേതാക്കളെ പോലെ സ്ത്രീകളും ക്രൂരമാകുന്നത് കൊണ്ടാണ്. അങ്ങനെ ആണ് വേണ്ടതും എന്നാണ് താരം അഭിപ്രായപ്പെടുന്നത്. നമ്മുടെ പുരുഷ അഭിനേതാക്കൾ പിടിച്ചു നിലനിൽക്കാൻ ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ സ്ത്രീ അഭിനേതാക്കളും പഠിക്കേണ്ട ഒന്നാണ് എന്നും നടിമാർ അങ്ങനെ ചെയ്യുന്നത് കുറവാണ് എന്നും തരാം പറഞ്ഞു.

ഇനി അങ്ങോട്ട് സ്ത്രീകൾക്ക് സൗമ്യത പുലർത്താൻ കഴിയില്ല. സ്ത്രീകളെന്ന നിലയിൽ പുരുഷന്മാരെപ്പോലെ മാനസികമായി പ്രതികാര ബുദ്ധിയുള്ളവരായി മാറിയില്ലെങ്കിൽ, മുൻനിരയിലേക്ക് വരാൻ കഴിയില്ല എന്നും താരം ഇതിനോട് കൂട്ടിച്ചേർത്തു തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾക്കിടയിൽ ഐക്യമില്ലായ്മയെക്കുറിച്ചും താരം സൂചിപ്പിച്ചു. ഡബ്ല്യുസിസിയെ എടുത്തു പറഞ്ഞു കൊണ്ടാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Mamta
Mamta
Mamta
Mamta
Mamta

Leave a Reply

Your email address will not be published.

*