കെജിഎഫ് ക്യൂട്ട് നായികയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആരാധക മനം കവരുന്നു… പൊളി…

in Entertainments

ഒരാളുടെ തലവിധി മാറാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനിധി ഷെട്ടി. കേവലം രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച്കൊണ്ട് പാൻ ഇന്ത്യയിൽ അറിയപ്പെട്ട നടിയാണ് താരം. താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

കേവലം രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ടാണ് താരം ഇന്ത്യൻ തലത്തിൽ അറിയപ്പെട്ടത്. പാൻ ഇന്ത്യയിലെ കൊടുങ്കാറ്റായി മാറിയ യാഷ് നായകനായി പുറത്തിറങ്ങിയ കെജിഎഫ് യലെ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തിലും മാത്രമാണ് താരം അഭിനയിച്ചത്. ഈ രണ്ട് സിനിമകളിൽ നായിക വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഈ സിനിമ തന്നെ ധാരാളമായിരുന്നു. റീന ദേശായി എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.

കെജിഎഫ് ന്റെ വരവോടുകൂടി താരം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കെ ജി എഫ് എന്ന തലക്കെട്ടോടെ കൂടിയാണ് താരം ഫോട്ടോകൾ പങ്കുവെച്ചത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മഹാ സംവിധായകന്മാരിൽ തന്റെ പേരും കൂടി ഇനി ചേർക്കപ്പെടും എന്ന് നിസ്സംശയം പറയാവുന്ന പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് യിലെ ഒന്നാം ഭാഗത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാലു വർഷത്തിനുശേഷം വീണ്ടും കെജിഎഫ് രണ്ടാം ഭാഗത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽ താരം വേറെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

വിക്രം നായകനായ പുറത്തിറങ്ങാൻ പോകുന്ന കോബ്ര എന്ന സിനിമയിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ഈ സിനിമയിലൂടെ തമിഴ് അരങ്ങേറ്റം കുറിക്കാൻ പോകുന്ന താരത്തിന്റെ കേവലം മൂന്നാമത്തെ സിനിമയാണിത്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മിസ് ദിവ സൂപ്പർ നാഷണൽ 2016 ലെ വിജയത്തിനുശേഷമാണ് താരത്തിന് സിനിമയിൽ അവസരം ലഭിക്കുന്നത്.

Srinidhi
Srinidhi
Srinidhi
Srinidhi

Leave a Reply

Your email address will not be published.

*