
കേരളീയ കാർഷിക ഉത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കാൻ ഉള്ളത്. വിഷുവുമായി ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങളും പുരാണകഥകളും ജനങ്ങൾക്കിടയിലും വിശ്വാസ ഹൃദയങ്ങൾക്ക് ഇടയിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും വിഷുക്കൈനീട്ടവും വിഷു കോടിയും വിഷുക്കണിയും എല്ലാം നാളു കഴിയുംതോറും പഴക്കം ചൊല്ലാത്ത പുതുമ ചോരാത്ത വിശേഷങ്ങൾ ആയി തുടരുകയാണ്.



കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട വിഷുവിനെ പറയപ്പെടാറുണ്ട്. എന്തായാലും വിഷു നാളെ ചെയ്യുന്ന കാര്യങ്ങളുടെ പ്രതിഫലം ഒരു വർഷത്തോളം നീണ്ടു ലഭിക്കുന്നതാണ് എന്നൊക്കെ വിശ്വാസ ഹൃദയങ്ങൾ വിശ്വസിക്കുന്നുണ്ട്. മുതിർന്നവർ ചെറിയ വർക്ക് വിഷുക്കൈനീട്ടം കൊടുക്കുന്നതും രാവിലെ കണി കാണുന്നതും വിഷു കോടി ധരിക്കുന്നതും എല്ലാം പണ്ടുമുതൽക്കേ ചെയ്തുവരുന്ന അനുഷ്ഠാനങ്ങളാണ്.



എന്നാൽ ഇപ്പോൾ അതിൽ കുറച്ച് ടെക്നിക്കൽ സൈഡ് കൂടി പറയേണ്ടിവരും. വർത്തമാനകാലം എന്തിനുമേതിനും ഫോട്ടോഷൂട്ട് നടത്തുന്നവർ ആയതു കൊണ്ടുതന്നെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു കവിയുന്നത്. സെലിബ്രേറ്റികൾ ആയവരും അല്ലാത്തവരും എല്ലാം ഇന്ന് ഫോട്ടോഷൂട്ട് തിരക്കിലാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് വിഷു ആഘോഷവും പൊലിമ ഉള്ളതായി തീർന്നു.



മലയാളത്തിലെ നായിക നടിമാരിൽ ഒരുപാട് പേരാണ് വളരെ മനോഹരമായി വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് അടുത്തു നിന്നും കണിക്കൊന്ന പൂവിനെ സാക്ഷിയാക്കിയും വിഷുക്കൈനീട്ടം പൊലിമയിലും വിഷു കോടിയുടെ പ്രൗഢിയിലും എല്ലാമാണ് ഓരോരുത്തരും ഫോട്ടോഷൂട്ടുകൾ നടത്തിയിരിക്കുന്നത്.



മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായിക നടിമാരാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് തന്നെ അവകളുടെ സ്വീകാര്യത വർധിപ്പിക്കുന്നതാണ്. ഭാവന, അനശ്വര രാജൻ, അനു സിത്താര, സ്വാസിക, തൻവി റാം, അഞ്ജു കുര്യൻ, അനുപമ പരമേശ്വരൻ, അദിതി രവി, അമേയ മാത്യു, ശിവദാ, രസ്ന പവിത്രൻ, സരയു മോഹൻ, ശരണ്യ മോഹൻ, ആര്യ ബഡായ്, ശ്രീദേവി മുല്ലശേരി, മീരാനന്ദൻ, മൃദുല മുരളി, കൃഷ്ണ പ്രഭ, ഹണി റോസ് തുടങ്ങിയവരെല്ലാം ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്.



സിനിമ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നവർ മാത്രമല്ല സീരിയൽ ടെലിവിഷൻ മേഖലകളിൽ ആരാധകർ ഉള്ളവരും സെലിബ്രേറ്റി സ്റ്റാറ്റസ് അലങ്കരിക്കുന്നവരും ആയ അനുമോൾ, അപ്സര, ഐശ്വര്യ രാജീവ്, മാൻവി, അൻഷിദ, റെനീഷ തുടങ്ങിയ സീരിയൽ താരങ്ങളും വിഷു സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തവും മനോഹരങ്ങളുമായ വിഷു കോടിയിലാണ് ഓരോരുത്തരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ മലയാളികൾ ഏറ്റെടുത്തു.










