
ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് താരങ്ങൾ സിനിമാലോകത്ത് ഉണ്ട്. ഒന്നോ രണ്ടോ സിനിമകളിൽ മാത്രമായിരിക്കും ഇവർ അഭിനയിച്ചിട്ടുള്ളത്. പക്ഷേ ഇവർക്ക് ആരാധകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത വലുതായിരിക്കും.



ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഇത്തരത്തിലുള്ള താരങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചും വീഡിയോകൾ പങ്കുവെച്ചും സെലിബ്രിറ്റികൾ ആയി മാറുകയാണ്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്.



ഈ രീതിയിൽ ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുപമ അഗ്നിഹോത്രി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൺ കണക്കിൽ ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറുകയും ചെയ്യുന്നുണ്ട്. കാരണം ബോൾഡ് വേഷത്തിലാണ് താരം കൂടുതലും കാണപ്പെടുന്നത്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. വെള്ള ഡ്രസ്സ് ൽ മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഫോട്ടോകളിൽ എന്തോ തകരാറ് പോലെ ആണല്ലോ എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞു.



ഇന്ത്യയിലെന്നല്ല ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിനിൽ താരം പങ്കാളിയായിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ താരത്തോട് മോശമായ രീതിയിൽ പെരുമാറി എന്ന് മീ ടൂ കാമ്പയിനിലൂടെ താരം വെളിപ്പെടുത്തിയിരുന്നു. 2018 ൽ പുറത്തിറങ്ങിയ രാജ റങ്ങീല എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.




