ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹിക്കുന്നു… അടുത്ത ചിത്രത്തിൽ അത് സാധിച്ചു തരാം എന്ന് സംവിധായകൻ പറഞ്ഞു… നമിത…

in Entertainments

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നമിത. താരം തന്റെ മാദക സൗന്ദര്യം കൊണ്ട് ഒരുപാട് പ്രേക്ഷകരെ കയ്യിൽ എടുത്തിട്ടുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക കയ്യടി നേടുകയും ചെയ്ത താരം ഇപ്പോൾരാഷ്ട്രീയ രംഗത്തും സജീവമാണ്. തമിഴ്നാട്ടിലെ ബിജെപി സർക്കാരിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് താരം ഇപ്പോൾ. എന്തൊക്കെയാണെങ്കിലും അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

2001 മുതൽ താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നു. സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥിയായ പങ്കെടുത്തുകൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. താരത്തിന്റെ പതിനേഴാം വയസ്സിൽ മിസ്സ് സൂറത്ത് പട്ടം താരത്തിന് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. തന്റെ ഇരുപതാം വയസ്സിൽ മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ താരം മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

അതോടു കൂടിയാണ് താരത്തിന് ഒരുപാട് അവസരങ്ങൾ വരാൻ തുടങ്ങിയത്. ആ സമയത്ത് താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ മേഖലയിൽ താരത്തിന് മോഹിപ്പിക്കുന്ന ശരീരഘടനയും സൗന്ദര്യത്തിലും ആണ് ആരാധകർ ആകൃഷ്ടനായത്. അതുകൊണ്ടുതന്നെ ചലച്ചിത്ര നിർമ്മാതാക്കൾ എല്ലാം മികച്ച മുൻനിര നായകന്മാരുടെ കൂടെ പോലും താരത്തിന് അവസരങ്ങൾ നൽകി സിനിമകളെ വിജയങ്ങൾ ആക്കി മാറ്റി.

ബ്ലാക്ക് സ്റ്റാലിയൻ പുലിമുരുകൻ എന്നീ സിനിമകളിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് പുലിമുരുകൻ എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രം താരത്തെ ഒരുപാട് പ്രേക്ഷക പ്രശംസ നേടി കൊടുത്ത ശ്രദ്ധേയമായ ഒരു വേഷം ആയിരുന്നു. ഇപ്പോൾ താരം പുലിമുരുകൻ എന്ന സിനിമയെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഉടലെടുത്ത ഒരു ആഗ്രഹത്തെ കുറിച്ചും അതിനുശേഷം നടന്ന വർത്തമാനങ്ങളെ ക്കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ്.

പുലിമുരുകൻ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചപ്പോഴും ലാലേട്ടന്റെ കൂടെ ഒരു പാട് സീനുകൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോഴും വലിയ ആകാംക്ഷയായിരുന്നു എന്നും സിനിമയിൽ അഭിനയിച്ചപ്പോൾ ലാലേട്ടന്റെ നായികാ കഥാപാത്രം ആയി അഭിനയിക്കാൻ ആഗ്രഹം തോന്നിയതെന്നും ആണ് താരം വെളിപ്പെടുത്തുന്നത്. ആഗ്രഹം രഹസ്യമായി ഞാൻ സംവിധായകനോടും ലാലേട്ടനോടും തുറന്നു പറഞ്ഞിട്ടുണ്ട് എന്നും ഏറ്റവും അടുത്ത സിനിമയിൽ അങ്ങനെ ഒരു ആഗ്രഹം സഫലീകരിച്ചു തരാമെന്ന് സംവിധായകൻ വാക്ക് തന്നിട്ടുണ്ട് എന്നുമാണ് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Namita
Namita
Namita
Namita
Namita

Leave a Reply

Your email address will not be published.

*