മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് രശ്മി ആർ നായർ. വ്യത്യസ്തമായ ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്നു എന്നതിനപ്പുറത്തേക്ക് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെല്ലാം താരം തന്റെതായ നിലപാടുകൾ ധൈര്യപൂർവ്വം വെളിപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്.
ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനിടെയാണ് താരം ചെന്നൈയിൽ മോഡലിംഗ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്ലേബോയ് ഉൾപ്പെടെയുള്ള ചില അന്താരാഷ്ട്ര മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014ലെ പ്ലേബോയ്‌സ് മിസ് സോഷ്യൽ കോണ്ടസ്റ്റിലും താരം ഫൈനലിസ്റ്റായത് എടുത്തു പറയേണ്ട നേട്ടമാണ്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു മോഡൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
ചുംബന സമരത്തിന്റെ സഹ സ്ഥാപകയും വക്താവുമായിരുന്നു താരം. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അതിനു ശേഷവും താരം പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സധൈര്യം വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിമാകല്ലിങ്കൽ പ്രത്യക്ഷപ്പെട്ടതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു.
ആ വിഷയത്തിൽ സ്വന്തം നിലപാട് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം: മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ അവിടെ ഉണ്ടാകൂ .
അത് ഞാൻ ബോധപൂർവം വർഷങ്ങൾ നീണ്ട ഒഴിവാക്കലുകളിൽ കൂടി ഉണ്ടാക്കി എടുത്ത എന്റെ സോഷ്യൽ സർക്കിൾ ആണ് . എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക മറ്റുള്ള മരപ്പാഴുക്കളെ അവഗണിക്കുക കൺവെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല . നമുക്ക് സന്തോഷമായിരിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട് .