
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. പിന്നീട് സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്.



സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലും ആത്മാർഥതയിലുമാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്.



തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് എന്നുള്ളതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിൽ താരം എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ സിനിമയാണ് മകൾ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.



ഇപ്പോഴത്തെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷം മലയാള സിനിമ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തിയ താരത്തിന് ഭാവിയെക്കുറിച്ചുള്ള ആഗ്രഹങ്ങളാണ് താരം അഭിമുഖത്തിൽ തുറന്നു പറയുന്നത്. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.



നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ എന്നും ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും എന്നും താരം പറഞ്ഞത് വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട് എന്നും ഫഹദിന്റെ കൂടെ ആഗ്രഹമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.





