മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുവ അഭിനേത്രിയാണ് ഫറ ഷിബില. 2019 ഇൽ പുറത്തുവന്ന ആസിഫലി കേന്ദ്രകഥാപാത്രമായി എത്തിയ കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലൂടെയാണ് താരം ജനപ്രിയ നടിയായി ഉയരുന്നത്. കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് സിനിമ ആയിരുന്നു കക്ഷി അമ്മിണി പിള്ള. താരത്തിന് കരിയറിലെ ആദ്യ ചിത്രമാണ് എന്നെ മനസ്സിലാക്കാത്ത വിധത്തിൽ മികച്ച രൂപത്തിലാണ് താരം കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബോഡി ഷെയ്മിങ് നേരിടുന്ന വർത്തമാനകാലത്ത് വളരെ പ്രസക്തമായ ഒരു കഥയായിരുന്നു ചിത്രം ചർച്ച ചെയ്തത് അത് വളരെ മനോഹരമായി പകരമായും പ്ലസ് സൈസ് നായികയുടെ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചത് മികവ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സിനിമാ പ്രേമികൾക്കിടയിൽ ഒറ്റ സിനിമകൊണ്ട് താരം ഇത്രത്തോളം പ്രശസ്തയായതും അറിയപ്പെട്ടതും.
സെയ്ഫ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ആ സിനിമയിൽ താരം ചെയ്തത് മികച്ച പ്രേക്ഷകപ്രീതി താരം ഇപ്പോഴും നിലനിർത്തുന്നു. ഇനി താരത്തിനെതായി പുറത്തുവരാനിരിക്കുന്ന സിനിമ ടോവിനോ തോമസ് കല്യാണി പ്രിയദർശൻ കഥ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തുവരുന്ന തള്ളുമല, മിനി ഐ ജി സംവിധാനം ചെയ്യുന്ന ഡിവോസ് എന്നീ സിനിമകളാണ്. വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ചലച്ചിത്ര അഭിനേത്രി എന്ന രൂപത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്തും താരം പ്രശസ്തയാണ്. വളരെ വ്യത്യസ്ത രൂപത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ശരീരഭാരം കൂടുമ്പോഴേക്ക് ആത്മഹത്യയുടെ വക്കിൽ വരെ എത്തുന്ന യുവ പെൺ മനസ്സുകൾ വാഴുന്ന ഇക്കാലത്ത് താരത്തിന്റെ ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് വൈറൽ ആയിട്ട് ഉണ്ടായിരുന്നു.
ബിക്കിനി ഫോട്ടോ ഷൂട്ട് മായി ബന്ധപ്പെട്ടും ബോഡി ഷെയ്മിങ് എതിരെയും താരം വളരെ പക്വമായ രൂപത്തിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. സമൂഹത്തിൽ നടക്കുന്ന മറ്റു പല കാര്യങ്ങളിലും തന്റെതായ നിലപാട് താരം ഇതിനുമുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്വന്തം മത വിശ്വാസത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. മത വിശ്വാസങ്ങളും മറ്റും ജോലിയെ ബാധിക്കുന്നില്ല എന്ന താരം പറയുന്നുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ പരമ്പരാഗത മതത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുവന്ന എന്ന ഒരു പെൺകുട്ടിയാണ് ഞാനെന്നും ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നു മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന് എനിക്ക് യാതൊരു വിധത്തിലും യോജിക്കാൻ കഴിയില്ല എന്നും ആണ് താരം വെളിപ്പെടുത്തുന്നത്. തന്റെ ഭർത്താവ് ഹിന്ദു ആണ് എന്ന് പക്ഷേ വിശ്വാസകാര്യങ്ങളിൽ ലിബറൽ ആണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്.
Leave a Reply