ഇന്ത്യയിൽ തന്നെ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന താരമാണ് ശ്രീനിധി ഷെട്ടി. തമിഴ് കന്നട ഭാഷകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. തമിഴ് കന്നഡ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.
അതിനപ്പുറം താരത്തെ കുറിച്ച് ആദ്യം പറയേണ്ടത് സൗന്ദര്യ മത്സരത്തിലെ ടൈറ്റിൽ ഹോൾഡർ ആണ് എന്നതാണ്. മിസ് ദിവ – 2016 മത്സരത്തിൽ മിസ് ദിവ സുപ്രനാഷണൽ 2016 ആയി കിരീടം നേടിയ താരം തുടർന്ന് മിസ് സുപ്രനാഷണൽ 2016 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധിയാണ് താരം എന്ന സവിശേഷതയും ഉണ്ട്.
മിസ് കർണാടക 2015, മിസ് ദിവ സുപ്രനാഷണൽ 2016, മിസ് സുപ്രനാഷണൽ, 2016 മിസ് സൗത്ത് ഇന്ത്യ, 2015 മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ എന്നിവയിൽ ഇതെല്ലാം താരം വിജയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരത്തിൽ വിജയിച്ച് സിനിമകളിൽ താരത്തിന് അവസരം ലഭിക്കുന്നു എന്ന്ആണ് താരത്തെ കുറിച്ചുള്ള അഭിപ്രായം.
സൂപ്പർ നാഷണൽ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തും താരം ചില്ലറക്കാരി അല്ല. ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിലാണ് താരം ബിരുദം നേടിയത്. അതായത് തന്നിലൂടെ കടന്നു പോകുന്ന മേഖലയിൽ ഓരോന്നിലും വിജയം കൊയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്രയിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. പക്ഷേ കെജിഎഫ് ചാപ്റ്റർ വൺലൂടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ കെജിഎഫ് ചാപ്റ്റർ ടുവിലും താരം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ഈ രണ്ട് സിനിമകളിലൂടെ മാത്രം ഒരുപാട് ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. ഒട്ടനവധി സൗന്ദര്യ മത്സരങ്ങളിൽ താരം വിജയിയായത് ഇതിന്റെ തെളിവുകളാണ്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.
ഇപ്പോൾ താരം നടത്തിയിരിക്കുന്ന ഒരു പരാമർശമാണ് വൈറലാകുന്നത. സിനിമ മേഖലയിൽ പുരുഷ സ്ത്രീ വ്യത്യാസം ഉണ്ട് എന്നതാണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ടേക്ക് കൂടി എടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്ര്യം നായകന് കിട്ടുന്നുണ്ട്. എന്നാല്‍ ഞാനത് പറയുമ്പോള്‍ എനിക്ക് നന്നായി തോന്നി നീ മിണ്ടാതിരുന്നോളൂ എന്നാണ് സംവിധായകന്‍ പറയുന്നത് എന്ന് താരം പറയുന്നതിലൂടെ ഇപ്പോഴും സ്ത്രീ പുരുഷ വ്യത്യാസം സിനിമാ മേഖലയിൽ നിലനിൽക്കുന്നുണ്ട് എന്നത് മനസ്സിലാകുകയാണ്.
Leave a Reply