അയാൾ അനാവശ്യമായി സ്പർശിച്ചു.. പുറകിൽ പിടിച്ചു.. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ദുരനുഭവം പങ്കുവെച്ച് തപ്‌സി…

in Entertainments

ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് തപ്സി പന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതോടെ തന്നെ ഒരുപാട് ആരാധകരെ താരത്തിനുള്ള ചെറിയ കാലത്തിൽ തന്നെ നേടാൻ സാധിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിനെ ആരാധകരെ നേടി കൊടുക്കുന്നതും മികച്ച അഭിനയ വൈഭവം തന്നെയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് ഭാഷയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത് 2010 പുറത്തിറങ്ങിയ ജോമ്മാണ്ടി നാദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് തപ്സി.

2011-ൽ പുറത്തിറങ്ങിയ ആടുകളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് തമിഴിൽ താരം അഭിനയം തുടങ്ങുന്നത്. ഡേവിഡ് ധവാന്റെ കോമഡി ചാഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. കടന്നുവന്ന ഓരോ മേഖലകളിലും വിജയം കൊയ്യാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക. ഓരോ സിനിമയിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്ന താരത്തിന്റെ ഇതര ഭാഷകളിലെ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകരുണ്ട്. എന്തായാലും മലയാളികൾക്കിടയിൽ താരത്തിന്റെ ഫോട്ടോകളും മറ്റും വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താൻ നടത്തിയ ഒരു ബസ് യാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവമാണ് അഭിമുഖത്തിൽ താരം വെളിപ്പെടുത്തുന്നത്. ഗുരുദ്വാരിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ പിറകിൽ നിന്ന് ഒരാൾ പിടിച്ചു എന്നും ആദ്യ സമയത്ത് അവൻ അറിയാതെ പിടിച്ചതു പോലെ ക്ഷമാപണം നടത്തി എന്നും താരം പറയുന്നുണ്ട്. പക്ഷേ വീണ്ടും അതേ പ്രവർത്തി തന്നെ തുടരുകയാണ് ഉണ്ടായത് എന്നും താരം പറയുകയുണ്ടായി.

വീണ്ടും ഇതേ പ്രവർത്തി ആവർത്തിച്ചപ്പോൾ പിന്നെ നിന്ന് കൈ വലിച്ച് വളച്ചൊടിച്ചു എന്നും പ്രതികരിക്കാതിരുന്നട്ടില്ല എന്നും സഹചര്യം രൂക്ഷമായപ്പോൾ അയാൾ ബസ് നിർത്തി ഓടി രക്ഷപ്പെടുകയാണുണ്ടായത് എന്നുമാണ് താരം വെളിപ്പെടുത്തിയത്. അഭിനയ വൈഭവം കൊണ്ട് നേടിയെടുത്ത സമൂഹ മാധ്യമങ്ങളിലെ സജീവമായ ആരാധകർക്കിടയിൽ താരത്തിന്റെ ഈ അഭിമുഖം വളരെ പെട്ടെന്നാണ് തരംഗം ആയിട്ടുള്ളത്.

Taapsee
Taapsee
Taapsee
Taapsee

Leave a Reply

Your email address will not be published.

*