ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ മലയാള സിനിമാ ലോകത്ത് ഉണ്ട്. ബാലതാരമായി കടന്നു വന്ന് പിന്നീട് പ്രധാനവേഷങ്ങളിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചവരും ധാരാളം.
മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ഒരുപാട് കൊച്ചു മിടുക്കന്മാരും മിടുക്കികളും നമ്മുടെ മലയാള സിനിമയിൽ പിറവിയെടുത്തിട്ടുണ്ട്. കാളിദാസ് ജയറാം, ഗൗരവ് മേനോൻ തുടങ്ങിയവർ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. അതേപോലെ ബാലതാരമായി അഭിനയിച്ച പിന്നീട് നായിക വേഷത്തിൽ കിടിലൻ പെർഫോമൻസ് കാഴ്ചവെച്ച ഒരുപാട് മലയാളം നടിമാരും ഉണ്ട്.
ഈ രീതിയിൽ ബാലതാരം എന്ന രീതിയിൽ മലയാള സിനിമയിലേക്ക് കടന്നു വന്നു മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് തമന്ന പ്രമോദ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കണ്ടിരിക്കുന്ന പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ അഭിനയം കൊണ്ട് താരത്തിന് സാധിച്ചിരുന്നു.
2020 ൽ ടോവിനോ മമ്ത മോഹൻദാസ് ബിജു കുറുപ്പ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം ക്രൈം ത്രില്ലർ സിനിമയായ ഫോറൻസിക് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇരട്ട കഥാപാത്രമാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. നവ്യ & നയന എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.
താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്ത താരം അവകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.
കിടിലൻ ബോൾഡ് ആറ്റിറ്റ്യൂഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ ഇത് നമ്മുടെ ഫോറൻസിക് ലെ കൊച്ചുമിടുക്കി തന്നെയല്ലേ എന്ന് ചോദിക്കുന്നുണ്ട്. ഏതായാലും കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
Leave a Reply