അന്നും ഇന്നും ഐശ്വര്യ റൈ സൗന്ദര്യ റാണി തന്നെ! പുതിയ ഫോട്ടോകൾ തരംഗമാകുന്നു…

ഇന്നും ആരെങ്കിലും ഒരാൾ ഒരുങ്ങി വന്നാൽ തന്നെ കാണാൻ ഐശ്വര്യ റായ് യെ പോലെയാണ് എന്ന് പലരും പറയാറുണ്ട്. സൗന്ദര്യത്തിന് പര്യായമായി വർഷങ്ങളായി ഐശ്വര്യയുടെ പേരാണ് കേൾക്കാൻ സാധിക്കുന്നത്. ലോക സുന്ദരി പട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായി.

സൗന്ദര്യത്തോടൊപ്പം അഭിനയം കൂടിയായപ്പോൾ താരം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.

സമൂഹമാധ്യമങ്ങളിൽ താരം ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടിലും താരത്തെ ഈ അടുത്തു നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. തന്റെ പഴയ സൗന്ദര്യം താരമിന്നും കാത്ത് സൂക്ഷിക്കുകയാണ്. ഇന്നും പല വേദികളിൽ താരം പ്രത്യക്ഷപ്പെടുമ്പോൾ പഴയ സൗന്ദര്യം മാഞ്ഞുപോയിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് ആൻഡ് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ഫോട്ടോകൾ കണ്ട് അൽഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം മറ്റൊരു നടിക്കും അവകാശപ്പെടാനില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

48 വയസ്സിന്റെ നിറവിലാണ് താരം. 1994 ലാണ് താരം ലോക സുന്ദരി പട്ടം കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് താരത്തിന് സിനിമകളിലും മറ്റും അവസരങ്ങൾ ലഭിച്ചു. സൗന്ദര്യത്തിന് പര്യായമായി താരം മാറി. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ആദ്യ സമയങ്ങളിൽ ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ നടിയായി മാറി.

2007 ൽ അഭിഷേക് ബച്ചനെ കല്യാണം കഴിച്ചുകൊണ്ട് താരം ബച്ചൻ കുടുംബത്തിലെ മരുമകൾ ആയി മാറി. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സിവിലിയൻ പരമോന്നത ബഹുമതിയായ പദ്മശ്രീ 2009 ൽ താരത്തെ തേടി എത്തുകയും ചെയ്തു.

Aishwarya
Aishwarya
Aishwarya
Aishwarya