ചുമ്മാതല്ല പ്രിത്വിരാജിന്റെ കണ്ണിലുടക്കിയത്. അടിപൊളി ലുക്കില്‍ ബ്രോ ഡാഡി താരം, നടി കാവ്യ ഷെട്ടിയുടെ ഏറ്റവും പുതിയ വൈറല്‍ ചിത്രങ്ങള്‍ കാണാം…

കന്നഡ സിനിമകളിൽ അഭിനയിക്കുന്ന തിരക്കുള്ള നടിയാണ് കാവ്യ ഷെട്ടി. മോഡലിംഗ് രംഗത്തും താരം സജീവമായി പ്രവർത്തിച്ചു വരുന്നു. 2013-ൽ പ്രീതം ഗുബ്ബി സംവിധാനം ചെയ്ത നാം ദുനിയ നാം സ്റ്റൈൽ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. 2011 മുതൽ താരം മോഡലിംഗ് രംഗത്തും സിനിമ അഭിനയം മേഖലയിലും സജീവമായി നില നിൽക്കുകയാണ്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

നിട്ടെയിലെ എൻ എം എ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനു ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് തന്റെ ജീവിതത്തിന്റ വഴി തിരിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നതിലുടെ തന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

കോളേജ് പഠന സമയത്ത് തന്നെ താരം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സൗന്ദര്യ മത്സരങ്ങളിലും താരം ഒരുപാട് പങ്കെടുത്തിട്ടുണ്ട്. 2011 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. മിസ് ഫോട്ടോജെനിക്’ കിരീടം നേടിയതും താരമായിരുന്നു. 2011-ൽ ന്യൂ ഡൽഹിയിൽ നടന്ന ഫോർഡ് സൂപ്പർ മോഡൽ ഓഫ് ദി വേൾഡ് – ഇന്ത്യ മത്സരത്തിലും താരം ഫൈനലിസ്റ്റായിരുന്നു.

കന്നട ഭാഷക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ശിവാനി എന്ന ചിത്രത്തിലാണ് താരം തമിഴ് അരങ്ങേറുന്നത്. 2014 പുറത്തിറങ്ങിയ ശിവാനി എന്ന തമിഴ് ചിത്രം തമിഴകത്തെ താരത്തിന് ആരാധകരാക്കി തീർക്കാൻ മാത്രം മികവുറ്റതായിരുന്നു. ബ്രോ ഡാഡി എന്ന പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം അരങ്ങേറുന്നത്.

ഒരൊറ്റ സിനിമയിൽ മാത്രമാണ് അഭിനയിച്ചത് മലയാളികൾക്കിടയിൽ താരം തരംഗമായിരിക്കുകയാണ്. ബ്രോ ഡാഡി എന്ന സിനിമയിൽ താരത്തിന് സ്ക്രീൻ ടൈം വളരെ കുറഞ്ഞതാണ് എങ്കിലും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കന്നട സിനിമ മേഖലകളിലെല്ലാം താരം തിരക്കുള്ള നടിയാണ് എങ്കിലും ബ്രോ ഡാഡിയിലൂടെയാണ് മലയാളികൾക്കിടയിൽ താരം അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ബ്രോ ഡാഡി എന്ന സിനിമ റിലീസ് ആയതിനു ശേഷമാണ് കൂടുതൽ തിരക്കുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ഫോട്ടോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.. എന്തായാലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് സജീവമായ ആരാധകർ ബന്ധങ്ങളെ നേടിയത് കൂടെ ഇപ്പോൾ മലയാളികളും കൂടിയിരിക്കുകയാണ്.

Kavya
Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*