ഇതാണ് യഥാർത്ഥ ചിത്രം… പ്രചരിക്കപ്പെടുന്നത് ഫോട്ടോ ഷോപ്പ് ചെയ്തത്… പരാതിയുമായി പ്രിയ താരം മാളവിക മോഹനൻ…

in Entertainments

സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മാളവിക മോഹനൻ. മലയാളം തമിഴ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ എല്ലാം താരം ഒരുപാട് ആരാധകരെ നേടിയെടുത്തു. വളരെ ചുരുങ്ങിയ കാലഘട്ടങ്ങളിലാണ് താരത്തിന്റെ വളർച്ച ഉണ്ടായതു. അത് കൊണ്ട് തന്നെയാണ് ആരാധകർക്ക് ഇടയിൽ ഇത്രത്തോളം അത്ഭുതം സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞത്.

2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാളഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തുവന്ന പട്ടംപോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2019 ഇൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ബന്ധങ്ങളുണ്ട്.

ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന് കരിയർ വലിയ ഉയർച്ചയിലേക്ക് എത്തുന്നത്. ഓരോ വേഷങ്ങളിലൂടെയും താരം ഒരുപാട് ആരാധകരെ നേടുന്നുണ്ട്. അത്രത്തോളം ആഴത്തിലും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ പേര് എല്ലാ സംവിധായകരുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ തന്നെ ഉണ്ടാകുന്നു.

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലയിലേക്ക് വരുന്നത്. ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് താരം. അതുകൊണ്ടുതന്നെ ആദ്യ സമയങ്ങളിൽ തന്നെ ഒരുപാട് പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചിട്ടുണ്ട്. അതിന് നിലനിർത്തുന്നത് തരത്തിൽ മികച്ച അഭിനയം ആദ്യ സിനിമ മുതൽ തന്നെ താരത്തിന് പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിക്കാനും സാധിച്ചു.

നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. അതിനുശേഷം വന്ന ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്. മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. എന്തായാലും ഓരോ വേഷങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം അഭിനയ വൈഭവം കൊണ്ട് ഒട്ടനവധി ഫോളോവേഴ്സിനെ നേടിയെടുത്തതു കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് താരത്തിന് പോസ്റ്റുകൾ ഓരോന്നും വൈറൽ ആവാറുള്ളത്. ഇപ്പോൾ ട്വീറ്റ് ചെയ്തതാണ് വൈറലായിരിക്കുന്നത്.

താരത്തിനെതായി പ്രചരിപ്പിക്കപ്പെടുന്ന ഫെയ്ക്ക് ഫോട്ടോയെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം എന്നാണ് താരം കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Malavika
Malavika
Malavika
Malavika

Leave a Reply

Your email address will not be published.

*