“ആഷിക് ബനായ” എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ നടിയുടെ ന്യൂ ലുക്ക്‌…

in Entertainments

ഒരു സമയത്ത് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ ഗാനമാണ് ആഷിക് ബനായ. സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത ആ സമയത്ത് പോലും ഈ ഗാനം ഉണ്ടാക്കിയ ഓളം ചെറുതല്ല. ഒരുപക്ഷേ സമൂഹമാധ്യമങ്ങൾ അന്ന് സജീവം ആയിരുന്നുവെങ്കിൽ സകലമാന റെക്കോർഡുകൾ തകർത്തെറിഞ് ഈ ഗാനം മുന്നോട്ടുപോകുമായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല.

2005 ൽ ആദിയാ ദത് സംവിധാനം ചെയ്ത ഇമ്റാൻ ഹാഷമി, സോനു സൂദ്, തനുശ്രീ ദത്ത തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയാണ് ആഷിക് ബനായ അപ്നെ. ഹിന്ദി റൊമാന്റിക് ത്രില്ലർ സിനിമയായ ആഷിക് ബനായ അപ്നെ അന്ന് യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഈ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് തനുശ്രീ ദത്ത. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

2004 ൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരം ജേതാവായ താരം അതേ വർഷം തന്നെ ഇക്വഡോറിൽ നടന്ന ലോക സൗന്ദര്യ മത്സരത്തിൽ ടോപ് ടെൻ ഫൈനൽ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. തൊട്ടടുത്തവർഷം സിനിമയിൽ അരങ്ങേറാൻ താരത്തിന് സാധിച്ചു. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. താരത്തിന്റെ ന്യൂ ലുക്ക് കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. തന്റെ പഴയ സൗന്ദര്യം താരം ഇന്നും കാത്ത് സൂക്ഷിക്കുകയാണ് എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറൽ ആയിരിക്കുന്നു.

2005 ൽ നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീര ഭദ്ര എന്ന സിനിമയിലെ നായിക വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി തെലുങ്കു സിനിമയിൽ അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ തീരാധ വിലയാട്ട് പിള്ളൈ യാണ് താരം അഭിനയിച്ച ഏക തമിഴ് സിനിമ. അഭിനയജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

Tanushree
Tanushree
Tanushree
Tanushree
Tanushree

Leave a Reply

Your email address will not be published.

*