ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിൽ വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഹിന്ദി ഭാഷയിൽ ആണ് ഏറ്റവും കൂടുതൽ സീസണുകൾ ബിഗ് ബോസ് പൂർത്തിയാക്കിയത്.
നമ്മുടെ മലയാളത്തിലും ബിഗ്ബോസ് റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കലാകായിക സാംസ്ക്കാരിക സാമൂഹിക മേഖലയിലെ പ്രമുഖരാണ് മത്സരാർത്ഥികൾ ആയി എത്തുന്നത്.
ഇപ്പോൾ മലയാളം ബിഗ് ബോസ് സീസൺ നാലാണ് വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആർട്ടിസ്റ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസാർ എന്ന വിഭാഗത്തിൽപ്പെട്ട ആൾക്കാരാണ് കൂടുതലും സീസൺ 4 ലെ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്. എല്ലാവരും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവയ്ക്കുന്നത്.
ബിഗ് ബോസ് നാലാമത്തെ സീസണിൽ മത്സരാർത്ഥികൾ ആയി എത്തിയ സോഷ്യൽമീഡിയ ഇൻഫ്ലുവൻസഴ്‌സ് എന്ന പേരിലറിയപ്പെടുന്ന മൂന്നുപേരാണ് മൂസാ ജാസ്മിൻ, ഡെയ്സി, നിമിഷ എന്നിവർ. മികച്ച മത്സരം ആണ് ഇവർ ബിഗ് ബോസ് ഹൗസിൽ കാഴ്ചവെക്കുന്നത്. ഇവർക്ക് ഒരുപാട് ആരാധകരും ഉണ്ട്.
എന്നാൽ ഈ മൂന്നുപേരും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത് മൂന്നുപേർക്കും സ്മോക്കിങ് ഹാബിറ്റ് ഉണ്ട് എന്നുള്ളതാണ്. പലപ്രാവശ്യം ബിഗ് ബോസ് ഇവർക്ക് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇത് പേഴ്സണൽ കാര്യം ആണ് അതിൽ ബിഗ് ബോസ് ഇടപെടരുത് എന്ന് നിമിഷ ബിഗ് ബോസ് നോട് പലപ്രാവശ്യം പറയുകയും ചെയ്തിട്ടുണ്ട്.
സ്മോക്കിംഗ് ഹാബിറ്റ് നിർത്തണമെന്ന് ബിഗ് ബോസ് നിരന്തരമായി മൂന്നുപേരെ സമീപിച്ചാലും അത് അംഗീകരിക്കാൻ ഇവർ തയ്യാറായില്ല. നിമിഷ പലപ്രാവശ്യം ബിഗ് ബോസിനോട് തർക്കിക്കുകയും ചെയ്തു. സ്മോക്കിംഗ് ഒരാളുടെ പേർസണൽ കാര്യമാണ്. ബ്രേക്ക് സമയങ്ങളിൽ പുകവലിക്കാൻ പാടില്ല എന്ന് ഒരിക്കലും ബിഗ് ബോസ് പറഞ്ഞിട്ടില്ല എന്ന് നിമിഷ പല പ്രാവശ്യം പറയുന്നുണ്ട്.
Leave a Reply