
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. ജയറാം മീരാജാസ്മിൻ കൂട്ടുകെട്ട് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.



2000ൽ താരം ജനപ്രിയ നടി ആയിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതുകൊണ്ടുതന്നെ ആ സമയത്ത് ഒട്ടുമിക്ക മികച്ച ചിത്രങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.



മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്.



നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷക പ്രീതിയിൽ താരം എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്.



താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ സിനിമയാണ് മകൾ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ഇപ്പോൾ താരം നടത്തുന്ന പ്രസ്താവനകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. സിനിമ മേഖലയെ കുറിച്ചും സഹപ്രവർത്തകരെ കുറിച്ചുമെല്ലാം താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. സിനിമ മേഖലയിൽ ആരോടും സൗഹൃദം ഇല്ലെന്നും ആകെ ദിലീപേട്ടനോട് മാത്രമാണ് സൗഹൃദം ഉള്ളത് എന്നും താരമിപ്പോൾ പറഞ്ഞിരിക്കുന്നു. സിനിമയായാലും ജീവിതമായാലും കഴിഞ്ഞു പോയതിൽ ഒന്നിലും പശ്ചാത്താപമില്ല എന്ന് താരം പറഞ്ഞതും വലിയ തോതിൽ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നു.




