മറ്റുള്ളവർക്ക് വഴങ്ങി കൊടുക്കാത്തതിന്റെ പേരിലാണ് എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടത്… തുറന്നുപറഞ്ഞു മിത്രാകുര്യൻ…

മലയാളം തമിഴ് മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന നായിക നടി ആണ് മിത്രാകുര്യൻ. ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട് ബോഡി ഗാർഡ് എന്ന ദിലീപ് നായകനായ നയൻതാരയ്ക്കൊപ്പം വളരെ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. അതിലൂടെ ഒരുപാട് മലയാളി പ്രേക്ഷകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

അതിനുപുറമേ ഓരോ വേഷങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. 2011 പുറത്തിറങ്ങിയ കാവലൻ എന്ന സിനിമയും താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് തന്നെയായിരുന്നു. ഒരുപാട് ആരാധകർ ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന് ലഭിച്ചിട്ടുണ്ട്. 2009ലാണ് താരം അഭിനയ മേഖലയിൽ സജീവമായത്.

2004 പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ നയൻതാരയുടെ സുഹൃത്തിന്റെ വേഷമാണ് താരം ആദ്യം ചെയ്യുന്നത്. തൊട്ടടുത്ത വർഷം 2005 മയൂഖം എന്ന സിനിമയിലും താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു. പിന്നീട് താരം പഠനാവശ്യാർത്ഥം സിനിമാ മേഖലയിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തിരുന്നു. ശേഷം 2008 ഇൽ തമിഴിലാണ് പിന്നീട് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സാധു മിറാൻഡ എന്ന സിനിമയിലായിരുന്നു താരം തമിഴ് അരങ്ങേറിയത്.

ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായും പക്വമായി കൈകാര്യം ചെയ്തത് കൊണ്ടു തന്നെ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ താരത്തിന്റെ പേര് ചിരപ്രതിഷ്ഠ നേടിയത്. ഏത് കഥാപാത്രത്തെയും താരത്തെ വിശ്വസിച്ച് ഏൽപ്പിക്കാം എന്നാണ് സംവിധായകർ അഭിപ്രായപ്പെടുന്നത്.

2009 പുറത്തുവന്ന ഗുലുമാൽ എസ്കേപ്പ് എന്ന ചിത്രവും 2010 പുറത്തിറങ്ങിയ ബോഡിഗാർഡ് എന്ന ചിത്രവും ബോഡിഗാർഡ് തമിഴ് റീമേക്കും താരത്തിന് വലിയ പ്രശസ്തയാണ് നേടിക്കൊടുത്തത്. സിനിമകൾക്ക് പുറമേ താരം ടെലിവിഷൻ മേഖലകളിലും സജീവമാണ്. കൈരളി ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോകളായ ഡാൻസ് പാർട്ടി , മമ്മി ആൻഡ് മീ എന്നിവയിൽ താരം ജഡ്ജായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാഹത്തിന് ശേഷം സിനിമാ മേഖലയിൽ നിന്ന് വിട്ടുനിന്നെങ്കിലും തമിഴ് സീരിയൽ രംഗത്ത് താരം തുടക്കം കുറിക്കുകയാണ് ചെയ്തത്. പ്രിയസഖിഎന്ന പരമ്പരയിലൂടെയാണ് താരം സീരിയൽ രംഗത്ത് അരങ്ങേറുന്നത്. ഇതുകൂടാതെ മറ്റു പ്രധാന പരിപാടികളിലും താരം ജഡ്ജിയായും മറ്റും പ്രത്യക്ഷപ്പെട്ടത് വലിയ ആരവത്തോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രത്യക്ഷപ്പെട്ട സിനിമകളിൽ വളരെ മികച്ച അഭിനയം താരം പ്രകടിപ്പിച്ചുവെങ്കിലും ഒരുപാട് സിനിമകൾ താരത്തിന് ലഭിച്ചില്ല. അതിന് കാരണമാണ് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ താരത്തിന് വാക്കുകൾ തരംഗമായത്.

സിനിമ ലോകത്തു പലരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്കു നിന്ന് കൊടുക്കേണ്ടി വരും എന്നും പല കാര്യങ്ങൾക്കും വഴങ്ങി കൊടുക്കേണ്ടി വരും എന്നും അതിനു താല്പര്യം ഇല്ലാത്തതു കൊണ്ടാണ് എനിക്ക് അവസരങ്ങൾ നഷ്ടമായത് എന്നാണ് താരം തുറന്നു പറയുന്നത്. ശരീരവും വ്യക്തിത്വവും അടിയറവു പറഞ്ഞു കൊണ്ടുള്ള അഡ്ജസ്റ്റ് മെന്റ് കൾക്ക് താരം തയ്യാറായിരുന്നില്ല എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

Mithra
Mithra

Be the first to comment

Leave a Reply

Your email address will not be published.


*