കന്നട തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പ്രനീത. കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം 2010 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയത്തോടൊപ്പം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള പല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞു.
സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സാരിയുടുത്ത് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബെഡ്റൂമിൽ നിന്നുള്ള സ്റ്റണ്ണിങ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. രേവന്ത് റെഡ്ഡി തുമ്മളെ യാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
2010 ൽ ദർശൻ നായകനായി പുറത്തിറങ്ങിയ പൊർക്കി എന്ന കന്നഡ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം ഉദയൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. യെമ പില്ലോ യെമ പിള്ളാടോ യാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.
ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജോയ് ആലുക്കാസ്, ബോംബെ ജ്വല്ലറി, ശ്രീ ലക്ഷ്മി ജ്വല്ലറി, വീ ലൈറ്റ് അക്കാദമി ഓഫ് എഡ്യൂക്കേഷൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട പരസ്യങ്ങളാണ്. 2021 മെയ് 30 ന് നിതിൻ രാജ് എന്ന ബിസിനസ് മാനെ താരം കല്യാണം കഴിക്കുകയും ചെയ്തു.