
നടി ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് പ്രവീണ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ്.

മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 1992 മുതൽ അഭിനയരംഗത്ത് സജീവമാണ്. മലയാളം മിനിസ്ക്രീനിലെ പരമ്പരകളിലൂടെ ആണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. കൂടാതെ തമിഴ് സീരിയലുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമാലോകത്ത് സജീവമായ താരം അമ്മ വേഷങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

മിനിസ്ക്രീനിലെ ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി വീട്ടമ്മമാരെ തൃപ്തിപ്പെടുത്തിയ താരം സീരിയൽ മേഖലയിലുണ്ടാകുന്ന ചില ആഭാസങ്ങൾക്കെതിരെ ആഞ്ഞടിചിരിക്കുകയാണ്. ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാത്ത കാര്യങ്ങൾ ആണ് സീരിയലിൽ പുറം ലോകത്തെ കാണിക്കുന്നു എന്ന ആക്ഷേപമാണ് താരം ഉന്നയിച്ചിരിക്കുന്നത്.



ഒരു യഥാർത്ഥ കുടുംബത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് സീരിയലുകളിൽ പ്രേക്ഷകർ കാണിക്കുന്നത്. എപ്പോ നോക്കിയാലും അമ്മായി മരുമോൾ പോര് , കൊച്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകുന്ന പ്രവണത, ചതി കുശുമ്പ് കള്ളം തുടങ്ങിയവയുടെ ഘോഷയാത്ര ഇപ്പോഴത്തെ സീരിയലുകളിൽ സാധാരണയായി കാണുന്ന ഒന്നാണ്.



അതുകൊണ്ടുതന്നെ സീരിയലുകളിൽ അഭിനയിക്കാൻ തന്നെ മടുപ്പ് തോന്നുകയാണ്. ഇത്തരത്തിലുള്ള അസഹനീയമായി രംഗങ്ങൾ കൂടുതൽ ആയപ്പോൾ പല സീരിയൽ സെറ്റിൽ നിന്നും നിർത്തി പോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. സീരിയൽ കാണുന്ന പലരും പറയാനുദ്ദേശിച്ച കാര്യമാണ് താരം പറഞ്ഞത്.



സ്വാമി അയ്യപ്പൻ മഹാറാണി ശബരിമല ധർമ്മശാസ്ത്ര കസ്തൂരി മാൻ തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച താരമാണ് പ്രവീണ. ഒരുപാട് ടെലിഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. പല ടെലിവിഷൻ പ്രോഗ്രാമുകളിലെ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടു. പല റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്



